പൊതുയോഗങ്ങള്‍, ഉച്ചഭാഷിണി; സുവിധ പോര്‍ട്ടൽ ‍വഴി അനുമതി നേടണം

പ​ത്ത​നം​തി​ട്ട: സ്ഥാ​നാ​ര്‍ഥി​ക​ള്‍ക്ക് വി​വി​ധ അ​നു​മ​തി​ക​ള്‍ നേ​ടു​ന്ന​തി​ന് സ​ഹാ​യ​ക​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ സു​വി​ധ പോ​ര്‍ട്ട​ല്‍.

തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗ​ങ്ങ​ള്‍, റാ​ലി​ക​ള്‍, പ്ര​ക​ട​ന​ങ്ങ​ള്‍ എ​ന്നി​വ ന​ട​ത്തു​ന്ന​തി​നും പ്ര​ചാ​ര​ണ​ത്തി​നു​ള്ള വാ​ഹ​ന​ങ്ങ​ള്‍, ഹെ​ലി​പാ​ടു​ക​ള്‍, ഉ​ച്ച​ഭാ​ഷി​ണി എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ഏ​ക​ജാ​ല​ക ഓ​ണ്‍ലൈ​ന്‍ സം​വി​ധാ​ന​മാ​ണ് സു​വി​ധ.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നു​ള്ള അ​നു​മ​തി​ക്കു​ള്ള അ​പേ​ക്ഷ 48 മ​ണി​ക്കൂ​റി​ന് മു​മ്പ് സു​വി​ധ​യി​ലൂ​ടെ ബ​ന്ധ​പ്പെ​ട്ട റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​ര്‍ക്ക് സ​മ​ര്‍പ്പി​ക്ക​ണം. അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ച് ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ല്‍ പ​രി​പാ​ടി​ക​ള്‍ ന​ട​ത്ത​ണം. അ​പേ​ക്ഷ ന​ല്‍കാ​ന്‍ suvidha.eci.gov. in വെ​ബ്സൈ​റ്റി​ലാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​ത്.

വാ​ഹ​ന പെ​ര്‍മി​റ്റി​നു​ള്ള അ​പേ​ക്ഷ​യോ​ടൊ​പ്പം വാ​ഹ​ന​ത്തി​ന്റെ ആ​ര്‍.​സി ബു​ക്ക്, ഇ​ന്‍ഷു​റ​ന്‍സ് സ​ര്‍ട്ടി​ഫി​ക്ക​റ്റ്, പൊ​ല്യൂ​ഷ​ന്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ്, വാ​ഹ​ന ഉ​ട​മ​യു​ടെ സ​മ്മ​ത​പ​ത്രം, ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍സ് എ​ന്നി​വ അ​പ്‌​ലോ​ഡ് ചെ​യ്യ​ണം.

പൊ​തു​യോ​ഗ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നോ സ്വ​കാ​ര്യ​ഭൂ​മി​യാ​ണെ​ങ്കി​ല്‍ വ​സ്തു ഉ​ട​മ​യി​ല്‍നി​ന്നു​ള്ള സ​മ്മ​ത​പ​ത്രം ഹാ​ജ​രാ​ക്ക​ണം.

പ​രി​ശീ​ല​നം ഇ​ന്നു മു​ത​ല്‍

പ​ത്ത​നം​തി​ട്ട: പ്രി​സൈ​ഡി​ങ് ഓ​ഫി​സ​ര്‍, ഫ​സ്റ്റ് പോ​ളി​ങ്​ ഓ​ഫി​സ​ര്‍ എ​ന്നി​വ​ര്‍ക്കു​ള്ള പ​രി​ശീ​ല​നം ചൊ​വ്വാ​ഴ്ച മു​ത​ല്‍ ആ​രം​ഭി​ക്കും. നാ​ലു​വ​രെ വി​വി​ധ സെ​ന്റ​റു​ക​ളി​ലാ​ണ് പ​രി​ശീ​ല​നം ന​ല്‍കു​ക. ജോ​ലി ചെ​യ്യു​ന്ന അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലെ പ​രി​ശീ​ല​ന ക്ലാ​സു​ക​ളി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ക്കേ​ണ്ട​ത്. പോ​സ്റ്റ​ല്‍ ബാ​ല​റ്റി​നു​ള്ള അ​പേ​ക്ഷ പ​രി​ശീ​ല​ന ക്ലാ​സി​ല്‍ ന​ല്‍കും.

ക്ലാ​സി​നെ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ വോ​ട്ട് ചെ​യ്യു​ന്ന അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലെ പോ​ളി​ങ്​ ബൂ​ത്ത് ന​മ്പ​ര്‍, ക്ര​മ​ന​മ്പ​ര്‍, ഇ​ല​ക്ഷ​ന്‍ ഐ.​ഡി കാ​ര്‍ഡി​ന്റെ പ​ക​ര്‍പ്പ് എ​ന്നി​വ​യും കൊ​ണ്ടു​വ​ര​ണം.

പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കെ​തി​രെ ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​താ​ണ്.

പൊ​തു​നി​ര​ത്തു​ക​ളി​ല്‍ ചി​ഹ്ന​ങ്ങ​ള്‍ വ​ര​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം

പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​നി​ര​ത്തു​ക​ളി​ല്‍ പാ​ര്‍ട്ടി ചി​ഹ്ന​ങ്ങ​ള്‍ വ​ര​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി​യും ക​ല​ക്ട​റു​മാ​യ എ​സ്. പ്രേം ​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു.

ഈ ​നി​ര്‍ദേ​ശം പാ​ലി​ക്കാ​ത്ത പ​ക്ഷം ഇ​വ നീ​ക്കം ചെ​യ്ത​ശേ​ഷം ചെ​ല​വ് ബ​ന്ധ​പ്പെ​ട്ട സ്ഥാ​നാ​ര്‍ഥി​യു​ടെ ക​ണ​ക്കി​ല്‍ ഉ​ള്‍പ്പെ​ടു​ത്തും. കൂ​ടാ​തെ, പോ​സ്റ്റ​റു​ക​ള്‍, ബാ​ന​റു​ക​ള്‍, ല​ഘു​ലേ​ഖ​ക​ള്‍ എ​ന്നി​വ​യി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍, കോ​പ്പി​ക​ളു​ടെ എ​ണ്ണം, അ​ച്ച​ടി​ശാ​ല​യു​ടെ പേ​ര് എ​ന്നി​വ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം ബ​ന്ധ​പ്പെ​ട്ട സ്ഥാ​നാ​ര്‍ഥി​യു​ടെ ക​ണ​ക്കി​ല്‍ ഉ​ള്‍പ്പെ​ടു​ത്തു​മെ​ന്നും ക​ല​ക്ട​ര്‍ പ​റ​ഞ്ഞു.

പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ ഇന്ന്​ മുതല്‍ നല്‍കാം

പ​ത്ത​നം​തി​ട്ട: പോ​ളി​ങ്​ ഓ​ഫി​സ​ര്‍മാ​ര്‍ (ര​ണ്ടും മൂ​ന്നും) അ​പേ​ക്ഷ ചൊ​വ്വാ​ഴ്ച മു​ത​ല്‍ നാ​ലു​വ​രെ രാ​വി​ലെ അ​വ​ര്‍ ജോ​ലി ചെ​യ്യു​ന്ന അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍പ്പെ​ട്ട നി​ശ്ചി​ത സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്തി പോ​സ്റ്റ​ല്‍ ബാ​ല​റ്റി​നു​ള്ള അ​പേ​ക്ഷ ന​ല്‍കാ​വു​ന്ന​താ​ണെ​ന്ന് ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.

വോ​ട്ട് ചെ​യ്യു​ന്ന അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലെ പോ​ളി​ങ്​ ബൂ​ത്ത് ന​മ്പ​ര്‍, ക്ര​മ​ന​മ്പ​ര്‍, ഇ​ല​ക്ഷ​ന്‍ ഐ.​ഡി കാ​ര്‍ഡി​ന്റെ പ​ക​ര്‍പ്പ് എ​ന്നി​വ കൊ​ണ്ടു​വ​ര​ണം. ഇ​ല​ക്ഷ​ന്‍ ഡ്യൂ​ട്ടി സ​ര്‍ട്ടി​ഫി​ക്ക​റ്റി​നു​ള്ള അ​പേ​ക്ഷ പോ​സ്റ്റി​ങ് ഓ​ര്‍ഡ​റി​നൊ​പ്പം അ​യ​ച്ചി​ട്ടു​ണ്ട്.

സ​ര്‍ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മാ​തൃ​ക പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ക്ക​ണം

പ​ത്ത​നം​തി​ട്ട: മാ​തൃ​ക പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ല്‍ക്കേ സ​ര്‍ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഫേ​സ്ബു​ക്ക്, വാ​ട്‌​സ്ആ​പ്പ്, ട്വി​റ്റ​ര്‍ തു​ട​ങ്ങി​യ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യോ, മ​റ്റെ​തെ​ങ്കി​ലും വി​ധ​ത്തി​ലോ ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ പാ​ര്‍ട്ടി​ക​ളോ​ട് അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ച് പോ​സ്റ്റു​ക​ളി​ടാ​നോ, ഷെ​യ​ര്‍ ചെ​യ്യാ​നോ, ലൈ​ക്ക് ചെ​യ്യാ​നോ പാ​ടി​ല്ല. നി​ര്‍ദേ​ശം പാ​ലി​ക്കാ​ത്ത സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി​യും ക​ല​ക്ട​റു​മാ​യ എ​സ്. പ്രേം​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു.

മാ​തൃ​ക​പെ​രു​മാ​റ്റ​ച്ച​ട്ടം സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ക്കും ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കും ബാ​ധ​ക​മാ​ണ്. സ​ര്‍ക്കാ​ര്‍ കെ​ട്ടി​ട​ങ്ങ​ളി​ല്‍ രാ​ഷ്ട്രീ​യ​പാ​ര്‍ട്ടി​ക​ളു​ടെ പോ​സ്റ്റ​റു​ക​ള്‍, ബാ​ന​റു​ക​ള്‍ എ​ന്നി​വ പ​തി​ക്കാ​ന്‍ പാ​ടി​ല്ല. സ​ര്‍ക്കാ​ര്‍ പ​രി​പാ​ടി​ക​ളി​ല്‍ രാ​ഷ്ട്രീ​യ പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ളോ, രാ​ഷ്ട്രീ​യ പാ​ര്‍ട്ടി​ക​ളു​ടെ പ​രി​പാ​ടി​ക​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രോ പ​ങ്കെ​ടു​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നും ക​ല​ക്ട​ര്‍ നി​ര്‍ദേ​ശി​ച്ചു.

Tags:    
News Summary - public meetings-loudspeaker- Permission should be obtained through Suvidha Portal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.