അനക്കമില്ലാതെ അധികൃതർ; പുളിക്കൻപാറ പാലം അപകടഭീഷണിയിൽ

ചു​ങ്ക​പ്പാ​റ: പ​ത്ത​നം​തി​ട്ട-​കോ​ട്ട​യം ജി​ല്ല അ​തി​ർ​ത്തി​യി​ൽ കോ​ട്ടാ​ങ്ങ​ൽ-​മ​ണി​മ​ല പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ചു​ങ്ക​പ്പാ​റ-​പൊ​ന്ത​ൻ​പു​ഴ റോ​ഡി​ലെ പു​ളി​ക്ക​ൻ​പാ​റ പാ​ലം അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ. പാ​ല​ത്തി​ന്റെ ഒ​രു വ​ശ​ത്തെ കൈ​വ​രി ഇ​ള​കി​യ നി​ല​യി​ൽ.

ആ​ല​പ്ര​ഭാ​ഗ​ത്തു​നി​ന്ന്​ ഇ​റ​ക്ക​മി​റ​ങ്ങി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് കൈ​വ​രി​യു​ടെ ത​ക​ർ​ച്ച​യും പാ​ല​ത്തി​ന്റെ വീ​തി​യും അ​റി​യാ​ൻ ക​ഴി​യാ​ത്ത നി​ല​യി​ൽ കൈ​വ​രി​ക​ളി​ൽ കാ​ടു​മൂ​ടി​യി​രി​ക്കു​ക​യാ​ണ്. പാ​ല​ത്തി​ന്റെ മ​ധ്യ​ത്തി​ലു​ള്ള ഡി​വൈ​ഡ​റി​ലും കാ​ടു​വ​ള​ർ​ന്നു. ആ​റ​ര പ​തി​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള പാ​ല​ത്തി​ന്റെ വീ​തി​ക്കു​റ​വ് കാ​ര​ണം വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ്​ പ​ഴ​യ പാ​ലം നി​ല​നി​ർ​ത്തി ഒ​രു വ​ശ​ത്ത് മ​റ്റൊ​രു പാ​ലം നി​ർ​മി​ച്ച് വീ​തി വ​ർ​ധി​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ഇ​പ്പോ​ൾ പ​ഴ​യ പാ​ല​ത്തി​ന്റെ കാ​ല​പ്പ​ഴ​ക്കം അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. പാ​ല​ത്തി​ന്‍റെ ക​മ്പി​ക​ൾ ദ്ര​വി​ച്ച് കോ​ൺ​ക്രീ​റ്റ് ഇ​ള​കി വീ​ഴു​ക​യാ​ണ്.

കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​വും കൊ​ടും​വ​ള​വു​മാ​യ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ല​ത്തി​ന് അ​ടു​ത്ത് എ​ത്തി​യാ​ൽ മാ​ത്ര​മാ​ണ് എ​തി​ർ ദി​ശ​യി​ൽ​നി​ന്ന്​ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് കാ​ണാ​ൻ ക​ഴി​യു​ക​യു​ള്ളു. ഇ​ത് പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​ട്ടു​മു​ണ്ട്. കൈ​വ​രി​യി​ല്ലാ​ത്ത​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ലേ​ക്ക് പ​തി​ച്ച് ഉ​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളും നി​ര​വ​ധി​യാ​ണ്.

മൂ​വാ​റ്റു​പു​ഴ-​പു​ന​ലൂ​ർ ഹൈ​വേ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന റോ​ഡാ​യ​തി​നാ​ൽ രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ വാ​ഹ​ന​സ​ഞ്ചാ​ര​വു​മു​ണ്ട്. ര​ണ്ട് ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ​തി​നാ​ൽ അ​ധി​കൃ​ത​ർ ഈ ​റോ​ഡി​നെ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ടും അ​ധി​കൃ​ത​ർ അ​ന​ങ്ങു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. റോ​ഡി​ന്‍റെ​യും പാ​ല​ത്തി​ന്‍റെ​യും ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Tags:    
News Summary - Pulikanpara bridge is under threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.