പത്തനംതിട്ട: ജില്ലയില്‍ അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള 59,673 കുട്ടികള്‍ക്ക് മാര്‍ച്ച് മൂന്നിന് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കുമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി അറിയിച്ചു. സ്കൂളുകള്‍, അംഗൻവാടികള്‍, ആരോഗ്യസ്ഥാപനങ്ങള്‍, വായനശാലകള്‍ എന്നിവിടങ്ങളിലായി 953 ബൂത്തുകള്‍, ബസ് സ്റ്റാന്റുകള്‍, റെയില്വേസ്റ്റേഷന് എന്നിവിടങ്ങളിലായി 16 ട്രാന്‍സിറ്റ് ബൂത്തുകള്‍, ഒരു മേള എന്നിവ ഉള്‍പ്പെടെ 980 ബൂത്തുകളാണ് വാക്സിന് വിതരണത്തിനായി സജ്ജീകരിച്ചത്. ആളുകള്‍ക്ക് എത്താന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും ആറ് മൊബൈല്‍ ടീമുകളെയും സജ്ജമാക്കിയിട്ടുണ്ട്. മാര്‍ച്ച് മൂന്നിന് രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പോളിയോ ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. അന്നേദിവസം അഞ്ച് വയസ്സിനു താഴെയുള്ള എല്ലാകുട്ടികളെയും തൊട്ടടുത്ത ബൂത്തുകളിലെത്തിച്ച് ഒരുഡോസ് തുള്ളിമരുന്ന് നല്‍കണം. ഏതെങ്കിലും കാരണവശാല്‍ മാര്‍ച്ച് മൂന്നിന് തുള്ളിമരുന്ന് നല്കാന് സാധിക്കാത്തവര്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ വീടുകളിലെത്തി വാക്സിന് നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.