റാന്നി: റാന്നി വലിയ പാലം തകർന്നിട്ട് 25 വർഷം പിന്നിടുേമ്പാൾ സമാന്തരമായി നിർമിച്ച പുതിയ പാലം തലയുയർത്തി നിൽക്കുകയും അതിനും സമാന്തരമായി മറ്റൊരു പാലം ഉദ്ഘാടനം കാത്തുകിടക്കുന്നു. 1996 ജൂലൈ 29ന് വൈകീട്ട് 3.20നാണ് പാലം തകർന്നത്.
തിരുവല്ല -റാന്നി റൂട്ടിൽ സർവിസ് നടത്തിയിരുന്ന ഉഷയെന്ന സ്വകാര്യ ബസ് പോയതിനു പിന്നാലെയാണ് സംഭവം. പാലത്തിെൻറ പെരുമ്പുഴ കരയിലെ സ്പാൻ ഭാഗം തകർന്ന് ആറ്റിൽ പതിക്കുകയായിരുന്നു. ശബരിമലയുടെ പ്രധാന ഇടത്താവളമായ റാന്നിയുടെ െനടുംതൂണായ പാലം തകർന്നതിെൻറ പ്രാധാന്യം കണക്കിലെടുത്ത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എച്ച്.ഡി. ദേവഗൗഡയുടെ ഇടപെടലിനെ തുടർന്ന് സൈന്യം ബെയ്ലി പാലം നിർമിച്ച് ഗതാഗതപ്രശ്നം ഒരു പരിധിവരെ പരിഹരിച്ചു. അഞ്ചു ദിവസംകൊണ്ട് ബെയ്ലി പാലത്തിെൻറ പണി പൂർത്തീകരിച്ച വാർത്ത ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതിനുശേഷം ഇരുചക്രവാഹനങ്ങളും ഓട്ടോയുമടക്കം ചെറുവാഹനങ്ങൾക്ക് മാത്രമാണ് ഗതാഗതം അനുവദിച്ചത്. ബസുകളടകം വലിയ വാഹനങ്ങൾ ചെറുകോൽപുഴ, കോഴഞ്ചേരി ഭാഗത്തുകൂടി കടത്തിവിട്ടു.
പാലത്തിെൻറ തകർച്ചക്കുശേഷം അങ്ങാടി ബോട്ട്െജട്ടിക്കടവിൽ, വള്ളവും ജങ്കാറും ഉപയോഗിച്ച് നാട്ടുകാർ സഞ്ചാരം നടത്തേണ്ടി വന്നു. നാട്ടുകാർ യാത്രക്കുവേണ്ടി കടത്തുവള്ളത്തേ ആശ്രയിച്ചപ്പോൾ കടത്തുവള്ളം മറിഞ്ഞ് ഒരാളുടെ മരണത്തിനിടയാക്കി. തകർന്ന പാലത്തിനു സമാന്തരമായി നൂതന സാങ്കേതിക വിദ്യയിൽ അന്ന് പുതിയ പാലം നിർമിച്ചത് 130 മീറ്റർ നീളത്തിലും 12മീറ്റർ വീതിയിലുമാണ്. തകർന്ന പാലത്തിൽ ഇരുകരയിലും ഒഴിഞ്ഞ സ്ഥലത്ത്, പാർക്ക് അടക്കം ചിലപദ്ധതികൾ ആവിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തകർന്ന പാലത്തിെൻറ ബലക്ഷയം കൂടി പരിഗണിച്ചേ ഇത് സാധ്യമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.