റാന്നി: നിർധനനായ യുവാവ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സഹായം തേടുന്നു. റാന്നി അങ്ങാടി വരവൂർ വാലുപറമ്പിൽ അനിൽകുമാറാണ് (43) ഇരു വൃക്കയും തകരാറിലായതിനെ തുടർന്ന് ചികിത്സയിലായത്.
കോട്ടയം മെഡിക്കൽ കോളജിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ. സെബാസ്റ്റ്യനാണ് അനിൽകുമാറിന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ അനിവാര്യമാണെന്ന് അറിയിച്ചത്. ഇപ്പോൾ ആഴ്ചയിൽ രണ്ട് ഡയാലിസിസ് വീതം നടത്തുന്നുണ്ട്. ശസ്ത്രക്രിയക്ക് വേണ്ടിവരുന്ന ഭാരിച്ച തുക സ്വകാര്യ വാഹനത്തിലെ ഡ്രൈവറായിരുന്ന അനിൽകുമാറിനും കുടുംബത്തിനും താങ്ങാവുന്നതിലും അപ്പുറമാണ്. ഭാര്യയാണ് വൃക്ക നൽകാൻ തയാറായി രംഗത്തുള്ളത്. ഇതോടെയാണ് നാട്ടുകാർ ചികിത്സ സഹായ സമിതി രൂപവത്കരിച്ചത്.
അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിന്ദു റെജി അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ, രാജു എബ്രഹാം (രക്ഷാധികാരികൾ) ബിന്ദു റെജി (പ്രസി), ജി. വിനോദ് കുമാർ ജനറൽ കൺവീനർ, മധുസൂദനൻ നായർ (ട്രഷ)എന്നിവരടങ്ങുന്ന കമ്മിറ്റിയെ തെരഞ്ഞെടുത്തു.
പഴവങ്ങാടി ഫെഡറൽ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 10400100286996, IFSC FDRL0001040, ഫോൺ: 9961178451, 9495330065.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.