റാന്നി: ടോറസിെൻറ മരണപാച്ചിലിൽ റാന്നിയിൽ ഒരു ജീവൻകൂടി പൊലിഞ്ഞു. ടോറസ് ലോറികയറി യുവാവ് കൊല്ലപ്പെട്ടത് കുടുംബത്തെയും നാടിനെയും കണ്ണീരിലാഴ്ത്തി. അങ്ങാടി ഉന്നക്കാവ് തേക്കും കാലായിൽ എം.പി. ജോർജിെൻറ മകൻ ജസ്റ്റിൻ ജോർജാണ് (42) ടോറസിെൻറ അവസാനത്തെ ഇരയായി ദാരുണാന്ത്യം ഉണ്ടായത്. റാന്നി ടൗണിലൂടെയും പരിസര റോഡുകളിൽ കൂടിയുമുള്ള ടോറസ്, ടിപ്പർ അടക്കമുള്ള ഭാരവാഹനങ്ങളുടെ അമിതവേഗതത്തിലുള്ള ഓട്ടം കാരണം, കാൽനടക്കാർ അടക്കം ചെറിയ വാഹനങ്ങളിൽ യാത്രചെയ്യുന്നവരും തലനാരിഴക്കാണ് പലപ്പോഴും ജീവൻ രക്ഷിക്കുന്നത്.
അമിതവേഗതയിൽ ഓടിവരുന്ന ഭാരവാഹനങ്ങൾ കാരണം ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് റാന്നിയിൽ തുടർക്കഥയാകുമ്പോഴും അധികൃതർ മൗനത്തിലാണ്. താലൂക്കിൽ പ്രവർത്തിക്കുന്ന വിവിധ ക്രഷർ യൂനിറ്റിലേക്കും അവിടെനിന്ന് പാറ ഖനന ഉൽപന്നങ്ങളുമായി മടങ്ങുന്ന വാഹനങ്ങൾ ദിനംപ്രതി നൂറിൽ കൂടുതൽ ട്രിപ്പുകളാണ് ഓടുന്നത്.
റാന്നിയുടെ പരിസരപ്രദേശങ്ങളിൽ കൂടാതെ ജില്ലക്ക് പുറത്തുനിന്ന് എത്തുന്ന വാഹനങ്ങളുടെയും എണ്ണം കുറവല്ല. റാന്നി ടൗണിലെ പ്രധാന റോഡുകളെല്ലാം നന്നേ വീതി കുറവുള്ളതിനാൽ ടോറസ്, ടിപ്പർ പോലുള്ള വാഹനങ്ങൾ വന്നുകഴിഞ്ഞാൽ എതിരെ വരുന്ന ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാറില്ല.
ഇരുചക്ര വാഹനത്തിൽ വരുന്നവരെ എതിരെവരുന്ന വലിയ വാഹനങ്ങൾ കാണാത്ത മട്ടിൽ ഓടിക്കുന്നതിനാൽ ചില സന്ദർഭങ്ങളിൽ ഇരുചക്ര വാഹനങ്ങൾ റോഡിെൻറ ടാറിങ്ങിെൻറ കട്ടിങ്ങിൽ ചാടിമറിയുകയും യാത്രക്കാർ വലിയ വാഹനത്തിെൻറ പിൻചക്രം കയറി അപകടത്തിൽപ്പെടുകയുമാണ് പതിവ്. വലിയ വാഹനങ്ങളുടെ അശ്രദ്ധകാരണം അടുത്തകാലത്ത് റാന്നിയിലും പരിസര പ്രദേശങ്ങളിലും നിരവധി അപകടം ഉണ്ടായിട്ടും ഇവയുടെ വേഗത നിയന്ത്രിക്കാൻ അധികാരികൾ നടപടി സ്വീകരിക്കുന്നിെല്ലന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.