സി.​സി ടി.​വി​യു​ടെ സ്ക്രീ​ൻ റാ​ന്നി പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​നി​ത അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഇട്ടിയപ്പാറ കാമറ കണ്ണിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക

റാ​ന്നി: പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ ഇ​ട്ടി​യ​പ്പാ​റ ച​ന്ത, ഓ​ട്ടോ-​ടാ​ക്സി സ്റ്റാ​ൻ​ഡു​ക​ൾ, പ്ര​ധാ​ന റോ​ഡ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ കാ​മ​റ സ്ഥാ​പി​ച്ചു. സി.​സി ടി.​വി​യു​ടെ സ്ക്രീ​ൻ റാ​ന്നി പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലാ​ണ്​​ ​പ്ര​വ​ർ​ത്തി​ക്കു​ക. നാ​ല് ല​ക്ഷം രൂ​പ​യോ​ളം മു​ട​ക്കി​യാ​ണ്​ സി.​സി ടി.​വി സ്ഥാ​പി​ച്ച​ത്. മാ​ലി​ന്യം ത​ള്ളി​യാ​ൽ പി​ഴ ഈ​ടാ​ക്കും.

പ​ദ്ധ​തി ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​നി​ത അ​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് ജോ​ൺ എ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ചാ​ക്കോ വ​ള​യ​നാ​ട്, സെ​ക്ര​ട്ട​റി മി​നി മ​റി​യം ജോ​ർ​ജ്, അ​സി. സെ​ക്ര​ട്ട​റി കെ. ​പ്ര​ദീ​പ്, ജോ​മോ​ൻ ജോ​സ​ഫ്, പ​ത്ത​നം​തി​ട്ട പി.​ഡ​ബ്ല്യു.​ഡി ഇ​ല​ക്ട്രോ​ണി​ക്സ് വി​ഭാ​ഗം അ​സി. എ​ൻ​ജി​നീ​യ​ർ ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Beware of litterers in the eye of the camera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.