റാന്നി: പുനലൂർ - മൂവാറ്റുപുഴ ഹൈവേയിലെ റാന്നി ബ്ലോക്ക് പടിയിലെ രണ്ട് ബസ് സ്റ്റോപ്പുകൾ യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നു. പഞ്ചായത്തുംതാലൂക്ക് വികസന സമിതിയും തീരുമാനിച്ച ബസ് സ്റ്റോപ്പുകളില്‍ നിന്ന് മാറ്റി പൊലീസ് ബോര്‍ഡ് സ്ഥാപിച്ചതാണ് സംശയത്തിന് ഇടയാക്കുന്നത്. ബ്ലോക്കുപടിയിലൂടെ ഇരുവശത്തേക്കും എത്തുന്ന ബസുകള്‍ ജങ്ഷനില്‍ നിന്ന് മാറ്റി നിര്‍ത്തി തുടങ്ങിയതിന് പിന്നാലെയാണ് പൊലീസ് ബോര്‍ഡ് വെച്ചത്. പിന്നാലെ കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലും ബോര്‍ഡുയര്‍ന്നു. ഇതോടെ എവിടെ നിര്‍ത്തണമെന്ന സംശയം ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെയായി. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാത ഉന്നത നിലവാരത്തില്‍ പുനരുദ്ധരിച്ചതോടെ പഴയ ബസ് സ്റ്റോപ്പുകളില്‍ തിരക്കേറിയിരുന്നു. ബസുകള്‍ ഇവിടെ നിര്‍ത്തുന്നതിന് പിന്നാലെ ഗതാഗത കുരുക്കും രൂക്ഷമായി. ഇത് നിരന്തരം വാര്‍ത്തയായതോടെ ജനപ്രതിനിധികള്‍ ഇടപെട്ട് ബ്ലോക്കുപടി ജങ്ഷന് സമീപത്തായി രണ്ട് കാത്തിരിപ്പു കേന്ദ്രങ്ങള്‍ നിർമിച്ചിരുന്നു.
പിന്നാലെ ഇവിടെ മാത്രമേ ബസുകള്‍ യാത്രക്കാരെ കയറ്റാനും ഇറക്കാനും നിര്‍ത്താവൂ എന്ന് താലൂക്ക് വികസന സമിതിയുടെ നിര്‍ദേശവും ഉണ്ടായിരുന്നു. പഞ്ചായത്തും വിഷയത്തില്‍ ഇടപെട്ടതോടെ ബസുകള്‍ കാത്തിരിപ്പുകേന്ദ്രത്തിന് സമീപം നിര്‍ത്താന്‍ തുടങ്ങി. യാത്രക്കാരും ഇത് അംഗീകരിച്ച് വന്നതിന് പിന്നാലെയാണ് പൊലീസിന്റെ ബോര്‍ഡ് വരുന്നത്. ബ്ലോക്ക് പടിയിൽ നേരത്തെയുള്ള ബസ് സ്റ്റോപ്പ് ഗതാഗതക്കുരുക്കും അപകട സാധ്യതയും വിളിച്ചു വരുത്തിയിരുന്നു. റോഡ് വികസനം വന്നതു മൂലം ഇവിടെ നിന്ന ആൽമരം മുറിച്ചു നീക്കിയിരുന്നു. കോഴഞ്ചേരി ഭാഗത്ത് നിന്ന് ഹൈവേയിലേക്ക് പ്രവേശിക്കുന്ന സംഗമ സ്ഥലത്തായിരുന്നു ബസ് സ്റ്റോപ്പ് ഉണ്ടായിരുന്നത്. കുത്തനെ ഇറക്കം കൂടിയാണ് ഇവിടെ. ആൽമരം കൂടി മുറിച്ചതോടെ ഇവിടെ ബസ് സ്റ്റോപ്പ് വരുന്നത് അപ്രായോഗികമായിരുന്നു. ഇതിനെ തുടർന്നാണ് ബസ്സ്റ്റോപ്പ് സൗത്ത് ഇന്ത്യൻ ബാങ്ക് പടിയിലേക്ക് നീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.