റാന്നി: ബസ്സുകൾ സ്ഥിരമായി പെരുമ്പുഴ ബസ് സ്റ്റാൻഡിൽ കയറാത്തതിനെത്തുടർന്ന് പ്രതിഷേധവുമായി എൽ.ഡി.എഫ് പഞ്ചായത്ത് അംഗങ്ങൾ. റാന്നി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പെരുമ്പുഴ ബസ് സ്റ്റാന്റിൽ ബസുകൾ കയറാത്തതിൽ പ്രതിഷേധിച്ചാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്ത്വത്തിലുള്ള ഭരണസമിതി അംഗങ്ങൾ രംഗത്തുവന്നത്. റാന്നിയിലേക്ക് വരുന്ന ബസ്സുകൾ വരുമ്പോഴും തിരികെ മടങ്ങുമ്പോഴും പെരുമ്പുഴ സ്റ്റാൻഡിൽ കയറണമെന്ന് ഹൈകോടതി വിധിയുള്ളതാണ്.
എന്നാൽ, റാന്നിയിലൂടെ പത്തനംതിട്ട ഭാഗത്തേക്കും എരുമേലി ഭാഗത്തേക്കും പോകുന്ന കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസ്സുകൾ സ്റ്റാൻഡിന് മുന്നിൽ പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഇരു ഭാഗത്തുമായി നിർത്തി ആളെ കയറ്റുകയും ഇറക്കുകയുമാണ് ചെയ്യുന്നത്. ബസ് പെരുമ്പുഴയിലേക്ക് വരാത്തതിനാൽ ഇവിടേക്ക് യാത്ര ചെയ്യുന്നവർ ഏറെ ബുദ്ധിമുട്ടുന്നു. ബസുകൾ സ്റ്റാൻഡിൽ കയറാതെ റോഡിൽ നിർത്തുന്നതുമൂലം അപകട സാധ്യതയുമുണ്ട്. ബസ് റോഡിൽ നിർത്തുമ്പോൾ സ്റ്റാന്റിൽ നിൽക്കുന്ന യാത്രക്കാർ റോഡ് മുറിച്ചുകടക്കുമ്പോൾ അപകടമുണ്ടാകാനുള്ള സാധ്യത ഏറയാണ്. തുടർന്നും ബസുകൾ സ്റ്റാൻഡിൽ കയറാതെ വന്നാൽ ബഹുജനങ്ങളെ ഉൾപ്പെടുത്തി സി.പി.എം പ്രത്യക്ഷ സമരം ഏറ്റെടുക്കുമെന്ന് ലോക്കൽ കമ്മറ്റി സെക്രട്ടറി എം. ശരത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.