റാന്നി: ഗാന്ധിജയന്തിയോട് അനുബന്ധിച്ച് നടക്കുന്ന സ്വച്ഛത ഹി സേവ, മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി വെച്ചൂച്ചിറ പഞ്ചായത്ത് നടത്തുന്ന ശുചിത്വ മഹായജ്ഞം വെച്ചൂച്ചിറ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി ഉദ്ഘാടനം ചെയ്തു. വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജയിംസ് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ, സ്ഥിരംസമിതി അധ്യക്ഷ രമാദേവി, രാജന്, രാജി, എലിസബത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ജൂബി, വൈശാഖ്, തൊഴിലുറപ്പ് പ്രതിനിധി ജസ്റ്റിന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
സ്വച്ഛത ഹി സേവ കാമ്പയിന്റെ ഭാഗമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും ശുചിത്വ അസംബ്ലി നടത്തി. പഞ്ചായത്ത്തല ഉദ്ഘാടനം മണ്ണടിശ്ശാല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രസിഡന്റ് ടി.കെ. ജയിംസ് നിർവഹിച്ചു. ശുചിത്വ പ്രതിജ്ഞ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൻ രമാദേവി എ.എസ്. ചൊല്ലി കൊടുത്തു. പി.ടി.എ പ്രസിഡന്റ് പ്രകാശ് അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപിക റോഷൻ ടീച്ചർ ജോമോൻ തുടങ്ങിയവർ സംസാരിച്ചു. സെന്റ് തോമസ് ഹൈസ്കൂളിൽ വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ, എസ്.എൻ.ഡി.പി എച്ച്.എസിൽ എലിസബത്ത് തോമസ്, കുന്നം വി.എച്ച്.എസിൽ സജി കൊട്ടാരം, കൊല്ലമുള യു.പി.എസിൽ ജോയി ജോസഫ്. സി.എം.എസിൽ രാജൻ ടി.കെ, കുന്നം എൽ.പി.എസിൽ ഷാജി കൈപ്പുഴ, ആനമാടം എൽ.പി.എസിൽ രാജി വിജയകുമാർ, വെൺകുറിഞ്ഞി എൽ.പി.എസിൽ ഇ.വി. വർക്കി, ചാത്തൻതറയിൽ നഹാസ് എന്നിവർ ഉദ്ഘാടനം ചെയ്തു.
പന്തളം: പന്തളം തെക്കേക്കര പഞ്ചായത്ത് ഗാന്ധി ജയന്തിയോടനുബന്ധിച്ച് മാലിന്യമുക്തം നവകേരളം. സ്വച്ഛതാ ഹി സേവ കാമ്പയിന്റെ ഭാഗമായി ഒറ്റ ദിവസം, ഒരൊറ്റ മണിക്കൂര്‍ എന്ന വിപുലമായ ശുചീകരണ പ്രവര്‍ത്തനം പഞ്ചായത്തുതല ഉദ്ഘാടനം കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റാഹേല്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്പേഴ്സൻ പ്രിയ ജ്യോതികുമാര്‍, പന്തളം ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ കമ്മിറ്റി ചെയർമാൻ വി.എം. മധു, പഞ്ചായത്ത് ജനപ്രതിനിധികളായ ശ്രീവിദ്യ സോമനാഥ്, പൊന്നമ്മ വർഗീസ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.എസ്. കൃഷ്ണകുമാര്‍, അസി. സെക്രട്ടറി അജിത് കുമാര്‍, രഞ്ചു, കൃഷ്ണകുമാരി, അഭിലാഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.