പുനലൂർ-പൊൻകുന്നം സംസ്ഥാന ഹൈവേ നിർമാണത്തിൽ ക്രമക്കേടുകളെന്ന്​ പരാതി

​റാ​ന്നി: പു​ന​ലൂ​ർ-​പൊ​ൻ​കു​ന്നം സം​സ്ഥാ​ന ഹൈ​വേ​യു​ടെ കോ​ന്നി-​പ്ലാ​ച്ചേ​രി ഭാ​ഗ​ത്തു​ള്ള നി​ർ​മാ​ണ​ത്തി​ൽ ക്ര​മ​ക്കേ​ട്​ ന​ട​ക്കു​ന്ന​താ​യി ആ​രോ​പ​ണം. ഇ​ത് സം​ബ​ന്ധി​ച്ച് പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ റാ​ന്നി മ​ന്ദി​രം കാ​റ്റാ​ടി​ക്ക​ൽ എം.​ആ​ർ. അ​നി​ൽ​കു​മാ​ർ കെ.​എ​സ്.​ടി.​പി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.

പ​ണം ന​ൽ​കി സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ക​ല്ലി​ട്ട ഭാ​ഗം ഒ​രു മീ​റ്റ​ർ വീ​തി​വ​രെ ഒ​ഴി​വാ​ക്കി നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ നി​ർ​മാ​ണം ന​ട​ക്കു​ന്ന​താ​യി പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തു​മൂ​ലം കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സ്ഥ​ലം ന​ഷ്​​ട​മാ​കും. ക​രാ​റു​കാ​ർ​ക്ക് വീ​തി കു​റ​ഞ്ഞ​ത് കാ​ര​ണം കോ​ടി​ക​ളു​ടെ ലാ​ഭ​വും ല​ഭി​ക്കും. മ​ന്ദി​രം ജ​ങ്​​ഷ​ൻ, ഉ​തി​മൂ​ട്, വൈ​ക്കം, വൈ​ക്കം സ്കൂ​ളി​നു സ​മീ​പം ഉ​ൾ​െ​പ്പ​ടെ റാ​ന്നി ടൗ​ണി​െൻറ വി​വി​ധ സ്ഥ​ല​ങ്ങ​ൾ ഇ​തി​ൽ​പെ​ടു​മെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. പൊ​തു​മ​രാ​മ​ത്തി​ൽ​നി​ന്ന്​ ഏ​റ്റെ​ടു​ത്ത ശേ​ഷം നി​ര​വ​ധി ക​ലു​ങ്കു​ക​ൾ ഒ​ഴി​വാ​ക്കി. അ​തി​െൻറ എ​ണ്ണ​വും ഒ​ഴി​വാ​ക്കാ​നു​ള്ള കാ​ര​ണ​വും അ​ന്വേ​ഷി​ക്ക​ണം. സാ​ധാ​ര​ണ ജോ​ലി​ക​ൾ​ക്ക് പൊ​തു​മ​രാ​മ​ത്ത് കി​ലോ​മീ​റ്റ​റി​ന് ഒ​രു കോ​ടി മു​ത​ൽ ഒ​ന്ന​ര​ക്കോ​ടി രൂ​പ വ​രെ​യാ​ണ് വി​നി​യോ​ഗി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഈ ​റോ​ഡി​ന് ഒ​രു കി​ലോ​മീ​റ്റ​റി​ന് 10 കോ​ടി​യോ​ളം രൂ​പ വി​നി​യോ​ഗി​ക്കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല.

റോ​ഡി​െൻറ പാ​ർ​ശ്വ​ഭി​ത്തി നി​ർ​മി​ക്കു​ന്ന​തി​നും മ​റ്റു ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ക്കു​ന്ന ക​ല്ലും ഉ​യ​ർ​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന മ​ണ്ണും പാ​ത​യു​ടെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​ക​ല്ലി​നും മ​ണ്ണി​നും വി​ല നി​ശ്ച​യി​ച്ച് എ​സ്​​റ്റി​മേ​റ്റി​ൽ കു​റ​വ് ചെ​യ്യ​ണം. ഉ​തി​മൂ​ട് മു​ത​ൽ മൈ​ല​പ്ര​വ​രെ ഏ​ഴ്​ കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ 20-35 അ​ടി​വ​രെ ഉ​യ​ര​ത്തി​ൽ ക​ല്ലു​ക​ൾ നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്. റോ​ഡി​നു​വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്ന കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ൾ ക​രാ​റു​കാ​ര​െൻറ ഉ​തി​മൂ​ട് ജ​ങ്​​ഷ​നു സ​മീ​പ​മു​ള്ള യാ​ർ​ഡി​ലാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ഇ​വ​യു​ടെ ഗു​ണ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നി​ല്ല. പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ ത​ന്നെ ഇ​വി​ടെ ഉ​പ​യോ​ഗി​ച്ച കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ൾ ത​ക​ർ​ന്ന​ത് വാ​ർ​ത്ത​യാ​യി​രു​ന്നു. റോ​ഡ് നി​ർ​മാ​ണ​ത്തി​െൻറ മ​റ​വി​ൽ നീ​ക്കം ചെ​യ്യു​ന്ന മ​ണ്ണ് ഉ​പ​യോ​ഗി​ച്ച്​ പ​ല സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ​യും സ്ഥ​ല​ങ്ങ​ൾ നി​ക​ത്തി.

നി​ല​വി​ലെ വീ​തി കു​റ​ച്ചാ​ണ് മ​ന്ദി​രം ജ​ങ്​​ഷ​നു​ സ​മീ​പ​മു​ള്ള വ​ള​വ് പു​ന​ർ​നി​ർ​മി​ച്ച​ത്. ഉ​തി​മൂ​ട് വ​ലി​യ ക​ലു​ങ്ക് ഭാ​ഗ​ത്ത് മേ​ൽ​പാ​ലം ഇ​ല്ലാ​തെ പ​മ്പാ ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ ക​നാ​ൽ പാ​ലം ഉ​ള്ള ഭാ​ഗ​ത്ത് റോ​ഡ് നി​ർ​മി​ക്കു​ന്ന​ത് കാ​ര​ണം ഉ​യ​ര​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​തി​ന് ത​ട​സ്സ​മു​ണ്ടാ​വും. നി​വേ​ദ​ന​ത്തി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന ആ​ക്ഷേ​പ​ങ്ങ​ളി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​തി​െൻറ മ​റു​പ​ടി​ക്കാ​യി ആ​ർ.​ടി.​െ​എ അ​പേ​ക്ഷ​യും കെ.​എ​സ്.​ടി.​പി പൊ​ൻ​കു​ന്നം ഓ​ഫി​സി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Complaint regarding irregularities in the construction of Punalur-Ponkunnam state highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.