റാന്നി: താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കെത്തിയ രോഗിയോട് ഡോക്ടർ അപമര്യാദയായി പെരുമാറിയതായി പരാതി. രോഗി മെഡിക്കല്‍ സൂപ്രണ്ടിന് പരാതി നല്‍കിയതിനു പിന്നാലെ ഡോക്ടര്‍ രോഗിക്കെതിരെ പൊലീസിനും പരാതി നല്‍കി. പേഴുംപാറ സ്വദേശി രഘുവാണ് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ സജീഷിനെതിരെ റാന്നി താലൂക്കാശുപത്രി മെഡിക്കൽ സൂപ്രണ്ടിന് പരാതി നല്കിയത്.
കഴിഞ്ഞ ദിവസം വൈകിട്ട് ശസ്ത്രക്രിയക്ക് ആശുപത്രിയിലെത്തിയ രഘു കുത്തിവെയ്പ്പെടുത്തതിനു ശേഷം കാഷ്വാലിറ്റിയിൽ ഇരിക്കുമ്പോൾ നഴ്സുമാരെ തുറിച്ചു നോക്കാതെ ഇറങ്ങി വെളിയിൽ പോകാൻ ഡോക്ടര്‍ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. എന്നാൽ താൻ ചികിത്സക്ക് എത്തിയതാണന്നും കുത്തിവെപ്പെടുത്തിട്ട് ഇരിക്കുകയാണെന്നും ഡോക്ടറെ അറിയിച്ചിട്ടും ഇറങ്ങി പോകാൻ നിര്‍ബന്ധപൂര്‍വ്വം ആവശ്യപെട്ടതായാണ് പരാതിയിൽ പറയുന്നത്.
പരാതി അനുസരിച്ച് മെഡിക്കൽ സൂപ്രണ്ട് ഡോക്ടറോട് കാര്യങ്ങൾ ചോദിച്ചെങ്കിലും മറ്റു കാരണം പറഞ്ഞ് ഒഴിഞ്ഞു മാറിയെന്നാണ് സൂചന. രോഗി ഡോക്ടർക്കെതിരെ സൂപ്രണ്ടിന് പരാതി കൊടുത്തപ്പോൾ തന്നെ ഡോക്ടർ രോഗിക്കെതിരെ പൊലീസിലും പരാതി നല്കി. ഇത് സംബന്ധിച്ച് അന്വഷണം നടത്തി വരുകയാണെന്ന് റാന്നി സി.ഐ എം.ആർ. സുരേഷ് പറഞ്ഞു. ഡോക്റോട് മാപ്പുപറഞ്ഞ് പ്രശ്നം തീര്‍ക്കാന്‍ പൊലീസ് പറഞ്ഞതായും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.