റാന്നി: കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം മാനദണ്ഡങ്ങൾ പാലിക്കാതെ സംസ്കരിച്ചതായി പരാതി. ജണ്ടായിക്കലുള്ള പഴവങ്ങാടി ഗ്രാമപഞ്ചായത്തിെൻറ പൊതുശ്മാശനത്തിൽ റാന്നി ഉതിമൂട് സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചിരുന്നു. ഇദ്ദേഹം കോവിഡ് പോസിറ്റിവായി കോഴഞ്ചേരി താലൂക്ക് ആശുപത്രിയിൽ ചികത്സയിലിരിക്കേ 29നാണ് മരണപ്പെട്ടത്.
മൃതദേഹം ജണ്ടായിക്കൽ സംസ്കാരം നടത്തിത്തരണമെന്ന് മരിച്ചയാളുടെ ബന്ധു പഴവങ്ങാടി സെക്രട്ടിക്ക് കത്ത് നൽകുകയും ഇവിടെ അതിന് സൗകര്യമില്ലാത്തതിനാൽ സെക്രട്ടറി നിരാകരിക്കുകയും ചെയ്തു. എന്നാൽ, റാന്നി പഞ്ചായത്തിലെ ചില അംഗങ്ങൾ റാന്നി പഞ്ചായത്ത് സെക്രട്ടറി മുഖേന പഴവങ്ങാടി സെക്രട്ടറിക്ക് വീണ്ടും കത്ത് നൽകി. സെക്രട്ടറി ഈ കത്തും പരിഗണിക്കാത്ത സാഹചര്യത്തിൽ പ്രസിഡൻറിെൻറ ഒത്താശയോടെ ഈ മൃതദേഹം ഒരു കോവിഡ് മാനദണ്ഡവും പാലിക്കാതെ ജനവാസകേന്ദ്രമായ ചാവരുപാറയിലെ സെല്ലിൽ കയറ്റിെവച്ചു. പരിസരവാസികൾ സംഘടിച്ചതോടെ മൃതദേഹം കൊണ്ടുവന്ന പി.പി.ഇ കിറ്റ് ധാരികൾ ആംബുലൻസുമായി കടന്നുകളഞ്ഞു.
നിലവിലെ സെല്ലിൽ ഉണ്ടായിരുന്ന ഒരുമൃതദേഹത്തിെൻറ മുകളിലേക്ക് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ഈ മൃതദേഹം കയറ്റിവെക്കുകയാണ് ചെയ്തത്. ഇവിടെ വാതക ശ്മാശനം അല്ല. അതിനാൽ തീ കത്തിക്കാനാവില്ല. മൃതദേഹങ്ങൾ അവിടിരുന്ന് ഉണങ്ങിനശിക്കുകയാണ് ചെയ്യുന്നത്. തുടർന്ന് പരിസരവാസികൾ പഞ്ചായത്ത് പ്രസിഡൻറിെൻറ വീട്ടിൽ പ്രതിഷേധം സംഘടിപ്പിക്കുകയും കലക്ടർ, ഡി.എം.ഒ, റാന്നി പൊലീസ് എന്നിവിടങ്ങളിൽ പരാതിയും നൽകി.
നാട്ടുകാർ നടത്തിയ സമരം സിപി.എം പഴവങ്ങാടി ലോക്കൽ സെക്രട്ടറി കെ.കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വാർഡ് മെംബർ ഷൈനി രാജീവ് അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻറ് ബോബി എബ്രഹാം, ജെയ്മോൻ മേപ്രത്ത്, സാബു കോയിക്കലേത്ത്, ജയൻ, സുരേഷ് കുമാർ, വിനോദ്, ജിജി, ജെസി, മായ, ലിനി എന്നിവർ സംസാരിച്ചു. പഴവങ്ങാടി സെക്രട്ടറി അനുമതി നിഷേധിച്ചിട്ടും പ്രസിഡൻറ് ഏകാധിപത്യപരമായി നടത്തിയ നിയമലംഘനം നിയമപരമായി നേരിടുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.