വൈക്കത്തിനു സമീപം റോഡ് പണിക്ക് തടസ്സമായി നിൽക്കുന്ന വൈദ്യുത പോസ്റ്റ്

വൈദ്യുത പോസ്റ്റുകൾ നീക്കുന്നില്ല; സംസ്ഥാന പാതയുടെ വികസനം വൈകുന്നു

റാന്നി: പുനലൂർ-മൂവാറ്റുപുഴ റോഡിൽ വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിക്കാൻ വൈകുന്നു. ഇതു മൂലം റോഡിൻ്റെ വികസന പ്രവർത്തനങ്ങൾഇഴഞ്ഞു നീങ്ങുന്നതായി പരാതി. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ബ്ലോക്ക്പടിക്കും മന്ദിരംപടിക്കും ഇടയിലാണ് വൈദ്യുത പോസ്റ്റുകൾ ഉള്ളത് .മന്ദിരം-മണിമല 33കെവി ലൈനുകളുടെ തൂണുകളാണ് റോഡിന്‍റെ മധ്യത്തില്‍ നില്‍ക്കുന്നത്. ഇതിനൊപ്പം നിന്നിരുന്ന കോണ്‍ക്രീറ്റു തൂണുകള്‍ അധികൃതര്‍ നീക്കിയിട്ടുമുണ്ട്. സംസ്ഥാന പാതയുടെ നിർമ്മാണം നടന്നു വരുന്ന കാര്യം അറിയാത്ത മട്ടിലാണ് കെ.എസ്.ഇ ബി അധികൃതര്‍.

റോഡിന്‍റെ ഒരു വശം പാറമക്കിട്ടു നിരപ്പാക്കിക്കൊണ്ടിരിക്കുമ്പോഴാണ് റോഡിന്‍റെ നടുവിലായി പണിക്ക് തടസ്സമായി വൈദ്യുതി തൂണുകൾ നിൽക്കുന്നത്. മാസങ്ങളായി റോഡുപണി നടക്കുന്നതിനാൽ ജനങ്ങൾ ദുരിതത്തിലായിരിക്കുന്ന സമയത്താണ് കെ.എസ്.ഇ.ബിയുടെ അലസത.


Tags:    
News Summary - Development of state highway is delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.