റാന്നി: വലിയപതാലിലെ ഡിജിറ്റൽ റീസർവേ തുടങ്ങി. ചേത്തയ്ക്കൽ വില്ലേജിൽ സർവേ നമ്പർ 781, 799 എന്നിവിടങ്ങളിലായി കിടക്കുന്ന 220 കൈവശ കർഷകർക്ക് പട്ടയം നൽകുന്നതിന് മുന്നോടിയാണ് സർവേ ആരംഭിച്ചത്.
ഇത് സംബന്ധിച്ച് എം.എൽ.എ നാലുതവണയാണ് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചത്. തുടർന്ന് റവന്യൂമന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ യോഗം ചേർന്നാണ് പെരുമ്പെട്ടി, വെച്ചൂച്ചിറ എക്സ്സർവിസ് മെൻകോളനി, വലിയപതാൽ എന്നിവിടങ്ങളിലെ പട്ടയനടപടി ദ്രുതഗതിയിലാക്കാൻ ഡിജിറ്റൽ സർവേ നടത്താൻ തീരുമാനിച്ചത്. റവന്യൂ വകുപ്പ് ജോ.കമീഷണർ ഗീത ഐ.എ.എസിന്റെ ചുമതലയിൽ പ്രത്യേക സംഘത്തെ നിയോഗിച്ചാണ് പട്ടയ വിതരണം വേഗത്തിൽ ആക്കിയിരിക്കുന്നത്.
1968ൽ പട്ടികവർഗ വിഭാഗക്കാരായ ഹിന്ദു മലവേട വിഭാഗത്തിൽപെട്ട 38 പേർക്ക് രണ്ടേക്കർ വീതം അനുവദിച്ച പ്രദേശമാണ് വലിയപതാൽ കോളനി.
പട്ടികവർഗ വിഭാഗക്കാരും ഇതര വിഭാഗക്കാരുമാണ് താമസക്കാർ. സർവേ വകുപ്പ് ഹെഡ് സർവേയർ അബ്ദുൽ നഹയുടെ നേതൃത്വത്തിലാണ് സർവേ നടത്തുന്നത്. പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് സർവേയർ മനോജ്മോൻ, വില്ലേജ് ഓഫിസർ പി.ആർ. രാജേഷ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.