റാന്നി: കുറുമ്പൻമൂഴിയിൽ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ കുട്ടിയാന ചെരിഞ്ഞു. ഞായറാഴ്ച രാവിലെ പത്തോടെ ആന തിരുവനന്തപുരം കോട്ടൂരിലാണ് ചെരിഞ്ഞത്. ഞായറാഴ്ച രാവിലെ ആറോടെയാണ് റാന്നിയിൽനിന്ന് ആനയെ ആംബുലൻസിൽ എത്തിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കുട്ടിയനയുടെ ആരോഗ്യ നിലയിൽ ബുദ്ധിമുട്ട് നേരിടുന്നതിനാൽ പ്രത്യേക ചികിത്സ നടത്തി വരുകയായിരുന്നു. സന്ദർശകർക്കും വിലക്ക് ഏർപ്പെടുത്തിയിരുന്നു. പ്രസവിച്ചു മണിക്കൂറുകൾ മാത്രം പ്രായം തോന്നിക്കുന്ന കുട്ടിയാന കൂട്ടംതെറ്റിയതോ ഉപേക്ഷിക്കപെട്ടതോ നിലയിൽ കഴിഞ്ഞ നവംബർ 30നാണ് കുറുമ്പൻമൂഴിയിൽ കണ്ടെത്തിയത്.
രാവിലെ 7.45ടെ കുറുമ്പൻമൂഴി ജങ്ഷനിൽനിന്നും 300 മീറ്റർ മാത്രം മാറി കൊണ്ടാട്ടുകുന്നേൽ സജുവിന്റെ റബർ തോട്ടത്തിലാണ് കുട്ടിയാനയെ കണ്ടെത്തിയത്. ടാപ്പിങ്ങിനു പോയ എളംപ്ലാകാട്ട് വർഗീസ് ജോസഫാണ് ആദ്യം റബർ മരത്തിനോട് ചേർന്ന് കുട്ടിയാന നിൽക്കുന്നത് കാണുന്നത്. ഉടൻ വിവരം കണമല ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിച്ചു. റാന്നിയിൽനിന്ന് റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങളും സ്ഥലത്തെത്തി കുട്ടിയാനയെ 11 വരെ നിരീക്ഷിച്ചു. പാലുകുടിക്കാതെ അവശത അനുഭവിച്ച കുട്ടിയാനയെ ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. ശ്യാം ചന്ദ്രന്റെ നിർദേശ പ്രകാരം ഏറ്റവും അടുത്തുള്ള വെച്ചൂച്ചിറ മൃഗ ആശുപത്രിയിലേക്ക് മാറ്റുകയും ഇവിടെ വെച്ച് പ്രാഥമിക ചികിത്സയും തുടർന്ന് വിദഗ്ധ പരിചരണത്തിനായി റാന്നി റാപ്പിഡ് റെസ്പോൻസ് ടീംമിന്റെ പരിചരണത്തിലായിരുന്നു. ചികിത്സയുടെ ഭാഗമായി കോട്ടൂരിലേക്ക് മറ്റുന്നതിനിടയിലാണ് കുട്ടിയന ചെരിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.