എ​ണ്ണൂ​റാം​വ​യ​ൽ സി.​എം.​എ​സ് സ്കൂ​ളി​ൽ ആ​രം​ഭി​ച്ച ഇം​ഗ്ലീ​ഷ് ബി​നാ​ലെ​യി​ൽ കു​ട്ടി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക പ്ര​ക​ട​ന​ങ്ങ​ളി​ൽ​നി​ന്ന്

എണ്ണൂറാംവയലിൽ ഇംഗ്ലീഷ് ബിനാലെക്ക് തുടക്കം

റാ​ന്നി: വെ​ച്ചൂ​ച്ചി​റ എ​ണ്ണൂ​റാം​വ​യ​ൽ സി.​എം.​എ​സ് എ​ൽ.​പി സ്കൂ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന ഇം​ഗ്ലീ​ഷ് ബി​നാ​ലെ​ക്കും ഇം​ഗ്ലീ​ഷ് ഫെ​സ്​​റ്റി​നും വ​ർ​ണാ​ഭ തു​ട​ക്കം. ബി​നാ​ലെ സ്കൂ​ൾ ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​സോ​ജി വി. ​ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സാ​ബു പു​ല്ലാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ലേ​നാ സാ​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കു​ട്ടി​ക​ളു​ടെ ഇം​ഗ്ലീ​ഷ് കൈ​യെ​ഴു​ത്ത് മാ​സി​ക, ബി​നാ​ലെ പ്ര​ത്യേ​ക പ​തി​പ്പ് എ​ന്നി​വ​യു​ടെ പ്ര​കാ​ശ​നം റാ​ന്നി ബി.​പി.​സി ഷാ​ജി എ. ​സ​ലാം നി​ർ​വ​ഹി​ച്ചു. പി.​ടി.​എ പ്ര​സി​ഡ​ൻ​റ്‌ ഷൈ​നു ചാ​ക്കോ, മാ​തൃ​സ​മി​തി പ്ര​സി​ഡ​ൻ​റ്‌ ഷൈ​നി ബോ​സ്, ക്യൂ​റേ​റ്റ​ർ എം.​ജെ. ബി​ബി​ൻ, അ​ഞ്ജ​ന സാ​റ ജോ​ൺ, മാ​ള​വി​ക സു​ജി​ത്, അ​ന​യ സി​ബി, ഏ​ബ​ൽ ജോ​ൺ സ​ന്തോ​ഷ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കു​ട്ടി​ക​ളു​ടെ ഇം​ഗ്ലീ​ഷ് ഭാ​ഷ​പ​ര​മാ​യ നൈ​പു​ണി​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​രി​പാ​ടി​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ് ബി​നാ​ലെ​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. എ​ണ്ണൂ​റാം​വ​യ​ൽ സ്‌​കൂ​ളു​മാ​യി പ​ഠ​ന​പ​ങ്കാ​ളി​ത്ത​മു​ള്ള ഇം​ഗ്ല​ണ്ടി​ലെ ഓ​ക്സ്ഫ​ഡ് മാ​ർ​ലോ സ്കൂ​ൾ, ജ​ർ​മ​നി​യി​ലെ ഇ.​എം.​എ​സ് സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ ഓ​ൺ​ലൈ​നി​ലൂ​ടെ ഇം​ഗ്ലീ​ഷ് ബി​നാ​ലെ​യി​ൽ ത​ത്സ​മ​യം പ​ങ്കാ​ളി​ക​ളാ​യി. ഏ​പ്രി​ൽ 23 ഇം​ഗ്ലീ​ഷ്ദി​നം വ​രെ ബി​നാ​ലെ നീ​ളും.

Tags:    
News Summary - English Fest and English Biennale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.