റാന്നി: പമ്പാനദിയിൽ എണ്ണമയം കലർന്ന വെള്ളം ഒഴുകിയെത്തി. സാമൂഹിവിരുദ്ധര്‍ മാലിന്യം കലര്‍ത്തിയതായി ആരോപണം. ചൊവ്വാഴ്ച രാവിലെ മുതല്‍ റാന്നി ഭാഗത്തുകൂടി വലിയതോതിൽ ഓയിൽ പോലെയുള്ള പദാർഥം കലർന്ന ജലം ഒഴുകുകയായിരുന്നു. രാവിലെ കുളിക്കാനും വസ്ത്രം കഴുകാനും നദിയില്‍ എത്തിയവരും തീരത്തു താമസിക്കുന്നവരും ഇതോടെ ആശങ്കയിലായി. വിവരം അറിഞ്ഞ് റാന്നി, കോയിപ്രം പൊലീസ് സ്റ്റേഷനുകളില്‍നിന്നും ഉദ്യോഗസ്ഥരെത്തി അന്വേഷണം ആരംഭിച്ചു. മാലിന്യം കലര്‍ന്ന വിവരം മലിനീകരണ നിയന്ത്രണ ബോർഡ്, മേജർ ഇറിഗേഷൻ, വാട്ടർ അതോറിറ്റി തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ച് അടിയന്തര പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടതായി അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ അറിയിച്ചു.
ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ പമ്പയിൽ ഇത്തരത്തിൽ മാലിന്യം കലരാനുണ്ടായ സാഹചര്യം അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കലക്ടർക്കും ജില്ല പൊലീസ് മേധാവിക്കും നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. എന്നാല്‍, മണിയാര്‍ ഡാം മുതല്‍ ഇതുണ്ടെന്നും കഴിഞ്ഞ ദിവസം പടയണിപാറയില് തോട്ടിലേക്ക് മറിഞ്ഞ ലോറിയില്നിന്നുമുള്ള ഇന്ധന ചോര്‍ച്ചയാകാം കാരണമെന്നും പൊലീസ് സൂചിപ്പിക്കുന്നു. മറിഞ്ഞ ടിപ്പര്‍ ലോറിയില്‍ 30 ലിറ്റര്‍ ഡീസലും 10 ലിറ്റര്‍ ഓയിലും ഉണ്ടായിരുന്നതായി പറയുന്നു. വാഹനം മറിഞ്ഞതു വഴി ഇതു മുഴുവന്‍ തോട്ടില്‍ കലരുകയും അതു വഴി ഒഴുകി നദിയിലെത്തിയതാകുമെന്നുമാണ് നിഗമനം. കൂടുതല്‍ അന്വേഷണം നടത്താന്‍ ചിറ്റാര്‍, പെരുനാട് പൊലീസിനും നിര്‍ദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.