റാന്നി: തകർന്ന പാലത്തിന്റെ അവശിഷ്ടം പൊളിച്ചുനീക്കാത്തത് പുതിയ പാലത്തിന് ഭീഷണിയാകുമെന്ന് ആശങ്ക. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റാന്നി പാലവും ചര്‍ച്ചയായതോടെയാണ് നാട്ടുകാര്‍ ആശങ്കയിലായത്. 28 വര്‍ഷം മുമ്പ് തകര്‍ന്നു പാലത്തിന്റെ ബാക്കി ഭാഗം ഇരുകരയിലുമായി അവശേഷിക്കുകയാണ്. ഇവിടെ കാടുവളര്‍ന്ന് നില്‍ക്കുകയാണ്.
ബലക്ഷയം നേരിടുന്ന പാലത്തില്‍ വെള്ളത്തില്‍ ഒഴുകിവരുന്ന തടികളും മറ്റും ഇടിക്കുമ്പോള്‍ തകര്‍ച്ചക്ക് ഇടയാക്കും. അങ്ങനെ വന്നാല്‍ അത് നിലവിലെ പാലത്തിന് ഭീഷണിയാകും. പാലം ചരിഞ്ഞാല്‍ അത് നിലവിലെ പാലത്തില്‍ തട്ടാനും ഇടയാകും. അത് ഒഴിവാക്കാന്‍ പഴയ പാലം പൊളിച്ചു നീക്കുകയാണ് വേണ്ടത്.
പഴയ പാലത്തിന്റെ അബട്ട്മെന്റും തൂണുകളുമാണ് അവശേഷിക്കുന്നത്. നടുവിലെ ഭാഗമാണ് നദിയില്‍ പതിച്ചത്. അബട്ട്മെന്റുകളുടെ ഇരുഭാഗവും കാടുകള്‍ വളര്‍ന്ന് നില്‍ക്കുകയാണ്. പഴയ പാലം നിലനിര്‍ത്തി ടൂറിസം പദ്ധതികള്‍ ഒരുക്കാന്‍ ആലോചന നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.