റാന്നി: നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വീടിന്‍റെ പോര്‍ച്ചില്‍ കിടന്ന കാറിനു മുകളിലേക്കു മറിഞ്ഞ് അഞ്ചു പേര്‍ക്ക് പരിക്ക്. മന്ദമരുതി വെച്ചൂച്ചിറ റോഡില്‍ ആനമാടത്തിന് സമീപം പുത്തന്‍പുരക്കല്‍ മോഹന്‍ ജേക്കബിന്‍റെ വീട്ടിലാണ് സംഭവം. ഞായറാഴ്ച രാത്രി 7.40നാണ് സംഭവം.
റാന്നിയില്‍ നിന്നും വെച്ചൂച്ചിറക്ക് കയറ്റം കയറി വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇരുപത്തഞ്ചടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. മണ്ണടിശാല മേരികോട്ടേജ് ലീലാമ്മ ഡിക്രൂസ്, മകന്‍ ബിബിന്‍ ഡിക്രൂസ് ഭാര്യയും രണ്ടു മക്കളുമാണ് കാറിലുണ്ടായിരുന്നത്. വീഴ്ചയുടെ ആഘാതത്തിൽ കാറില്‍ നിന്നും തെറിച്ചു വീണ മൂന്നു മാസം പ്രായമുള്ള കുട്ടിയെ ഇരുപത്താറാം മൈലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് കാറും തകര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.