റാന്നി: റാന്നി ടൗണിൽ ഇട്ടിയപ്പാറയിൽ പ്രവർത്തിച്ചിരുന്ന ഫ്ലവർ മിൽ കത്തിനശിച്ച് ലക്ഷങ്ങളുടെ നാശ നഷ്ടം. മില്ലിനകത്തുണ്ടായിരുന്ന ഗ്യാസ് സിലണ്ടർ ചോർന്നാണ് തീപിടിച്ചത്. ഐത്തല റോഡിൽ മൂഴിക്കൽ ബിൽഡിങ്ങിൽ പ്രവർത്തിച്ചിരുന്ന ഫ്ലവർ മില്ലിൽ വെള്ളിയാഴ്ച നാലുമണിക്കാണ് സംഭവം. റാന്നി വൈക്കം സ്വദേശി കോടിയാട്ട് മാത്യൂ സാമുവേലിന്റെ ഉടമസ്ഥതയിലാണ് സ്ഥാപനം.
സംഭവ സമയത്ത് ഉടമ മാത്യൂ സാമുവേലും സഹായി സുനിലും കൂടാതെ രണ്ട് വനിതാ ജീവനക്കാരും ഉണ്ടായിരുന്നു. മാത്യുവിനും സഹായി സുനിലിനും നിസാര പൊള്ളലേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിരക്ഷാ സേനയുടെ റാന്നിയില്‍ നിന്നു രണ്ടും പത്തനംതിട്ടയിൽ നിന്നു ഒരു യൂണിറ്റും എത്തി തീ അണക്കാന്‍ നേതൃത്വം നല്കി. റാന്നി ഇൻസെപെക്ടർ എസ് .വിനോദിന്റെ നേതൃത്വത്തിൽ പൊലീസും എത്തിയിരുന്നു. പ്രമോദ് നാരായണ്‍ എം.എൽ.എ, പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ എന്നിവരും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.