റാന്നി: പഴവങ്ങാടി പഞ്ചായത്ത് ഇട്ടിയപ്പാറയിൽ നിർമിക്കുന്ന കൃഷി ഓഫിസ് കെട്ടിടത്തിലേക്കുള്ള ഇരുമ്പ് ഏണി സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു.
കെട്ടിടത്തിനു മുകളിലത്തെ നിലയിലെത്താൻ അകത്തുകൂടി പടി പണിയാതെ പുറത്ത് ഇരുമ്പുകൊണ്ട് ഉണ്ടാക്കുന്ന ഏണിയാണ് ചർച്ചയായത്. ഇത് പണിയുന്നതിെൻറ ചിത്രം അടക്കം പ്രചരിക്കുന്നുണ്ട്.
ഇട്ടിയപ്പാറയിൽ റാന്നി എരുമേലി റോഡിൽ ബൈപാസ് ജങ്ഷനിൽ ആയുർവേദ ആശുപത്രി കെട്ടിടത്തിനു മുകളിലെത്തെ നിലയിലാണ് പഞ്ചായത്ത് കൃഷി ഓഫിസ് പണിയുന്നത്. ആയുർവേദ ആശുപത്രി പണിതപ്പോൾ മുകളിൽ നിർമാണം വേണ്ടിവരുമെന്ന് കരുതിയിരുന്നില്ല. അതിനാൽ മുകളിലത്തെ നിലയിലേക്ക് സ്റ്റെപ്പുകൾ പണിതിരുന്നില്ല.
ഇപ്പോൾ കൃഷി ഓഫിസ് ബസ്സ്റ്റാൻഡിലുള്ള കെട്ടിടത്തിെൻറ മുകൾ നിലയിലാണ്. ഇവിടെ സൗകര്യം കുറവായതിനാലാണ് ആയുർവേദ ആശുപത്രി കെട്ടിടത്തിനു മുകളിലാക്കാൻ തീരുമാനിച്ചത്. 20 ലക്ഷത്തിൽപരം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ ഉൾപ്പെടുത്തിയാണ് ഏണി നിർമാണവുമെന്ന് പഞ്ചായത്ത് അസി. എൻജിനീയർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.