റാന്നി: 5000 രൂപക്ക് കാടക്കോഴി കുഞ്ഞുങ്ങളും കൂടും നല്‍കാമെന്നു പറഞ്ഞെത്തിയ സംഘം പണം വാങ്ങി കബളിപ്പിച്ചതായി പരാതി.
റാന്നി മന്ദിരം ഭാഗങ്ങളിലെ കോളനികള്‍, തെക്കേപ്പുറം തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ്. കാഞ്ഞിരപ്പള്ളി സ്വദേശികളെന്ന് അവകാശപ്പെട്ടെത്തിയ സംഘം വീടുകള്‍ കയറി അഞ്ച് കാട കോഴികുഞ്ഞും കൂടും ലഭക്കുന്നതിനായി 1000 മുതല്‍ 2000 രൂപ വരെ പലരുടേയും കൈയ്യില്‍ നിന്നും അഡ്വാന്‍സ് വാങ്ങുകയായിരുന്നു.
പണം കൊടുത്ത ശേഷം കാടക്കോഴി കുഞ്ഞുങ്ങളെ കിട്ടാതെ വന്ന പലരും ഏജന്‍റുമാരെ ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് സംഭവം തട്ടിപ്പാണെന്നു സംശയം ഉയര്‍ന്നത്. പലരോടും കൃത്യമായ വിവരം നല്‍കാന്‍ ഇവര്‍ ഇതുവര തയാറായിട്ടില്ല. തട്ടിപ്പിനിരയായവര്‍ നിയമ നടപടികള്‍ക്കായി അധികൃതരെ സമീപിക്കുവാന്‍ ഒരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.