റാന്നി: തിരുവോണം ആഘോഷിക്കാനിറങ്ങിയ കഞ്ചാവ് മാഫിയയുടെ വിളയാട്ടം താലൂക്ക് ആശുപത്രിയിലും നടുറോഡിലും സംഘര്‍ഷം സൃഷ്ടിച്ചു. കഞ്ചാവ് വില്പനയും അതുപയോഗിച്ചശേഷം ലഹരിയില്‍ മയങ്ങിയ യുവാക്കളും ചേര്‍ന്ന് നടത്തിയ ഓണത്തല്ല് കാഴ്ചക്കാരില്‍ ഭീതിയും ആശങ്കയും പരത്തി.
തിരുവോണനാളില്‍ തെക്കേപ്പുറത്തുനിന്ന് വാഹനം ഓവര്‍ടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട് തുടങ്ങിയ തര്‍ക്കവും അസഭ്യചൊരിച്ചിലുമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വൈക്കത്തിന് സമീപം ഇടത്തോട്ടിലെ കഞ്ചാവ് വില്പന തടഞ്ഞതും ഇത് ചോദ്യംചെയ്തതിലുള്ള തര്‍ക്കവും സംഘര്‍ഷത്തിന് കാരണമായി. തിരുേവാണനാളിൽ രാത്രി ഏഴോടെ വൈക്കം ജങ്ഷനിലും സമീപവും മൂന്നുതവണ സംഘട്ടനം നടന്നു. ആദ്യം നടന്ന സംഘര്‍ഷ പരമ്പരക്കുശേഷം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ സംഘത്തെത്തേടി മറ്റൊരു സംഘമെത്തിയതോടെ ആശുപത്രിയും പരിസരവും സംഘര്‍ഷവേദിയായി.
ഏറ്റുമുട്ടലിൽ ഇരുഭാഗത്തുള്ളവർക്കും പരിക്കേറ്റിട്ടുണ്ട്. ആദ്യം റാന്നി പൊലീസെത്തി ഇരുകൂട്ടരെയും പറഞ്ഞയച്ചിരുന്നു. പിന്നീട് ആശുപത്രി മുറ്റത്ത് നടന്ന സംഘര്‍ഷം നിയന്ത്രിക്കാന്‍ പൊലീസ് എത്തിയത് വൈകിയാണെന്ന ആക്ഷേപവും ഉയര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് കേസെടുക്കാതെ ഇരുകൂട്ടരെയും പറഞ്ഞയച്ചതായും സ്ഥലത്തുണ്ടായിരുന്നവര്‍ ആരോപിച്ചു. സംഘര്ഷമുണ്ടാക്കിയവരെത്തേടി ഇവരുടെ രാഷ്ട്രീയ നേതൃത്വങ്ങളുമെത്തിയിരുന്നു. ഇതോടെ വിഷയം മധ്യസ്ഥ ചര്‍ച്ചയില്‍ ഒത്തുതീര്‍ക്കാന്‍ പൊലീസ്തന്നെ മുന്നിട്ടിറങ്ങി. തിങ്കളാഴ്ച ഇരുകൂട്ടരുമായി റാന്നി പൊലീസ് ചര്‍ച്ച നടത്തുമെന്നും വിവരമുണ്ട്.
കഞ്ചാവു മാഫിയയുടെ അഴിഞ്ഞാട്ടം താലൂക്കില്‍ വ്യാപകമായിട്ടുണ്ട്. കുട്ടികളും യുവാക്കളുമാണ് കഞ്ചാവിന് അടിമപ്പെടുന്നത്. ലഹരിയില്‍ മയങ്ങുന്ന യുവതലമുറ കാട്ടിക്കൂട്ടുന്ന പേക്കൂത്ത് മറ്റുള്ളവര്‍ക്കാണ് തലവേദനയാവുന്നത്. ഇതുമായി ബന്ധപ്പെട്ട് ആരെയെങ്കിലും പൊലീസ് പിടികൂടിയാല്‍ രാഷ്ട്രീയ നേതൃത്വം ഇടപെടുന്നതും കഞ്ചാവു മാഫിയക്ക് തണലാകുന്നുണ്ട്. എക്സൈസുകാർക്ക് കഞ്ചാവുമാഫിയയെ പിടികൂടാൻ വലിയ ഉത്സാഹം ഇല്ലെന്ന പരാതിയുമുണ്ട്. ചെറിയ കുടിവാറ്റുകാരെ പിടികൂടി കേസ് ഒപ്പിക്കുകയാണ് ഇവരുടെ പതിവെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.