അ​ങ്ങാ​ടി​യി​ൽ തെ​രു​വു​നാ​യ്​​ക്ക​ളു​ടെ ക​ടി​യേ​റ്റ ആ​ടു​ക​ളെ പ​രി​ശോ​ധി​ക്കു​ന്നു

ആടുകൾക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു

റാന്നി: അങ്ങാടി വരവൂരിൽ തെരുവുനായ്ക്കളുടെ ആക്രമണം. ചേലക്കാട്ടുതടം മംഗലത്തുകുളത്തിൽ സുജ സ്റ്റീഫന്‍റെ മൂന്ന് ആടുകളെയാണ് എഴോളം നായ്ക്കൾ ആക്രമിച്ചത്. തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിയോടെ വീടിനു സമീപമുള്ള തോട്ടത്തിൽ തീറ്റാൻ വിട്ടപ്പോൾ നാല് ആടുകളിൽ മൂന്നെണ്ണത്തിന് കടിയേൽക്കുകയായിരുന്നു.

കടയിൽ പോകാൻ ഇറങ്ങിയ അയൽവാസിയായ പെൺകുട്ടിയാണ് നായ്ക്കൾ അക്രമിച്ച വിവരം അറിയിച്ചത്. ആദ്യം ഇതിനെ ഓടിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

രണ്ട് ആടിന് ഒരുവയസ്സും മറ്റൊരണ്ണത്തിന് രണ്ട് വയസ്സുമാണ്. വെറ്ററിനറി ഡോക്ടർ എത്തി കടിയേറ്റ ആടുകൾക്ക് കുത്തിവെപ്പ് എടുത്തു.

Tags:    
News Summary - Goats were bitten by street dogs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.