റാന്നി: കനത്ത മഴയെ തുടർന്ന് റാന്നി താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ അധികൃതർ അതീവ ജാഗ്രതയിൽ. ആശങ്കയിലാണ് റാന്നി ടൗണും പരിസര പ്രദേശങ്ങളിലുമുള്ളവർ. പ്രത്യേകിച്ച് റാന്നി ടൗണിലെ വ്യാപാരികൾ മുൻ വർഷങ്ങളിലെ അനുഭവംകൊണ്ട് കടകൾ തുറക്കുന്നില്ലെങ്കിലും രാത്രിയിൽ വെള്ളപ്പൊക്ക ഭീതിയിൽ ഉറക്കമിളച്ചിരിക്കുകയാണ്.
ദുരിതം നേരിടാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ സന്ദര്‍ശിച്ചു. കുരുമ്പന്‍മൂഴി, അറയാഞ്ഞിലിമണ്‍ പ്രദേശങ്ങളും താലൂക്കിലെ താഴ്ന്ന സ്ഥലങ്ങളുമാണ് സംഘം സന്ദര്‍ശിച്ചത്. എന്‍.ഡി.ആര്.എഫിെൻറ 40 പേരടങ്ങുന്ന സംഘം പത്തനംതിട്ടയിലാണ് ക്യാമ്പ് ചെയ്യുന്നത്.
എന്‍.ഡി.ആര്.എഫ് സബ് ഇന്‍സ്പെക്ടര്‍ അശോക് കുമാറിെൻറ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. റാന്നി തഹസിൽദാർ രമ്യ എസ്.നമ്പൂതിരി, ഡെപ്യൂട്ടി തഹസിൽദാർ എൻ.വി. സന്തോഷ്, കൊല്ലമുള വില്ലേജ് ഓഫിസർ സാജൻ ജോസഫ്, കെ.കെ. രാജു എന്നിവർ സംഘത്തിലുണ്ടായിരുന്നു.
ഇന്നലെ പെയ്ത കനത്ത മഴക്കൊപ്പമെത്തിയ കാറ്റിൽ താലൂക്കിലെ വിവിധയിടങ്ങളില്‍ നാശനഷ്ടമുണ്ടായി. റാന്നി ചെത്തോങ്കര എസ്.സി പടിയിലും വലിയപറമ്പുപടിയിലും റോഡില്‍ വെള്ളക്കെട്ട് രൂപപെട്ടു. ഇവിടെ സംസ്ഥാന പാതയുടെ നിര്‍മാണം നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.