റാന്നി: ചികിത്സാപിഴവിലെ പരാതിയെത്തുടര്‍ന്ന് അടൂർ മറിയ ആശുപത്രി അധികൃതർ 1,60,000 രൂപ നഷ്ടപരിഹാരം കൊടുക്കണമെന്ന് പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ വിധി. അടൂർ മറിയ ആശുപത്രിക്കും ഡോക്ടർ ജിനു തോമസിനുമെതിരെയാണ് വിധി. അടൂർ പറക്കോട് -പുതുമല കാഞ്ഞിരവിളയിൽ സാനു ഡേവിഡ് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമീഷനിൽ ഫയൽ ചെയ്ത കേസിലാണ് 1,50,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതിച്ചെലവും നൽകാൻ വിധിച്ചത്.
സാനു ഡേവിഡിന് 2014 സെപ്റ്റംബറിൽ അപകടത്തെ തുടർന്ന് മറിയ ആശുപത്രിയിൽ ചികിത്സക്ക് പ്രവേശിപ്പിച്ചിരുന്നു. ഡോ. ജിനു തോമസ് പരിശോധിക്കുകയും ഇടത് കണങ്കാലിെൻറ ജോയൻറ് തെറ്റിയിട്ടുണ്ടെന്നും കാലിന് പൊട്ടലുണ്ടെന്നും പറഞ്ഞ് പ്ലാസ്റ്റർ ഇട്ട് വിടുകയും ചെയ്തു. പ്ലാസ്റ്റർ നീക്കി ഒരു മാസം നടന്നുകഴിയുമ്പോൾ കാലിെൻറ വളവ് നിവരുമെന്നും വേദന കുറയുമെന്നും ഉറപ്പ് നൽകിയിരുന്നു.
മാറാത്ത കാര്യം ഡോക്ടറെ അറിയിച്ചപ്പോൾ എല്ലാം ശരിയായി ക്കൊള്ളുമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. പീന്നീട് സാനു തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സതേടി കാലിന് ഓപറേഷൻ നടത്തി. ഇതിന് 1,44,000 രൂപയോളം െചലവായി. മാസങ്ങളോളം ചികിത്സിച്ച് നടന്നതുകൊണ്ട് താൽക്കാലിക ജോലിയും നഷ്ടപ്പെട്ടു. ആശുപത്രിയുടെയും ചികിത്സിച്ച ഡോക്ടറുെടയും ചികിത്സാപിഴവുകൊണ്ടാണ് ഇത്തരത്തിൽ സംഭവിച്ചതെന്നായിരുന്നു പരാതി. ഉപഭോക്ത്യ തർക്കപരിഹാര കമീഷൻ പ്രസിഡൻറ് ബേബിച്ചൻ വെച്ചൂച്ചിറ, മെംബർമാരായ എൻ. ഷാജിതാ ബീവി, നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്നാണ് വിധി പ്രസ്താവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.