റാന്നി: രക്താർബുദം ബാധിച്ച് രണ്ടുമാസമായി തിരുവനന്തപുരം റീജനൽ കാൻസർ സെൻററിൽ (ആർ.സി.സി) ചികിത്സയിൽ കഴിയുന്ന യുവതിയായ വീട്ടമ്മ മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയക്കായി സുമനസ്സുകളുടെ കാരുണ്യം തേടുന്നു. റാന്നി പഴവങ്ങാടി മാമുക്ക് പരുത്തിയിൽ വീട്ടിൽ മുരളീധരൻ നായരുടെ ഭാര്യ മായയാണ്(46) അക്യൂട്ട് മൈലോയിഡ് ലുക്കീമിയ ബാധിച്ച ചികിത്സയിൽ കഴിയുന്നത്. മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയക്കും തുടർചികിത്സക്കുമായി 30 ലക്ഷത്തിലധികം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. മക്കൾ മൂവരും വിദ്യാർഥികളാണ്. സ്വയംതൊഴിൽ സംരംഭവുമായി ഉപജീവനം നടത്തിവരുന്ന കുടുംബം സാമ്പത്തിക പ്രതിസന്ധിയിൽ ആയിരിക്കുന്നതിനാൽ സഹായഹസ്തവുമായി നാട്ടുകാർ ചികിത്സസഹായ സമിതി രൂപവത്കരിച്ചു. മകൻ പി.എം. ഹരി കൃഷ്ണന്റെ പേരിൽ റാന്നി ഇന്ത്യൻ ബാങ്കിലെ 6840627260 എന്ന അക്കൗണ്ടിലേക്ക് (IFSC Code IDIB000N104) ഗുഗിൾ പേ നമ്പർ 9746972914. സംഭാവനകൾ നൽകി ഈ കുടുംബത്തെ സഹായിക്കണമെന്ന് സമിതി അഭ്യർഥിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം ബിനിറ്റ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ല പഞ്ചായത്ത് അംഗം ജെസി അലക്സ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, ഫാ. ബെൻസി മാത്യു കിഴക്കേതിൽ, പി.എൻ. നീലകണ്ഠൻ നമ്പൂതിരി, അജു വളഞ്ഞൻതുരുത്തിൽ, പ്രഫ.പി.ജി. പ്രസാദ്, കെ. ഗോപാലകൃഷ്ണകുറുപ്പ്, എൻ. മാധവൻ നമ്പൂതിരി, ബാബു തേക്കാട്ടിൽ, പി.എൻ. സുകുമാരൻ, സന്തോഷ്കുമാർ, നിഷ രാജീവ്, എൽസി മാത്യു, മിനി കൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.