തൊ​ഴി​ൽ മേ​ള​യു​ടെ ഉ​ദ്​​ഘാ​ട​നം റാ​ന്നി സെ​ന്‍റ് ​തോ​മ​സ്​ കോ​ള​ജി​ൽ പ്ര​മോ​ദ് നാ​രാ​യ​ൺ എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കു​ന്നു

തൊഴിൽ മേളയിൽ വൻ തിരക്ക്​; ഇന്നും തുടരും

റാ​ന്നി: റാ​ന്നി സെ​ന്‍റ്​ തോ​മ​സ് കോ​ള​ജി​ൽ വി​ജ്ഞാ​ന പ​ത്ത​നം​തി​ട്ട മെ​ഗാ തൊ​ഴി​ൽ​മേ​ള​യി​ൽ ശ​നി​യാ​ഴ്ച ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത​തെ​ന്ന് സം​ഘാ​ട​ക​ർ. മേ​ള ഞാ​യ​റാ​ഴ്ച​യും തു​ട​രും.

38 സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ 89 ത​സ്തി​ക​ളി​ലേ​ക്കു​ള്ള 18,203 ഒ​ഴി​വി​ലേ​ക്കാ​ണ് ഇ​ന്‍റ​ർ​വ്യൂ ന​ട​ക്കു​ന്ന​ത്. എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു, ​ഐ.​ടി.​ഐ/ ഡി​പ്ലോ​മ, ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം യോ​ഗ്യ​ത​യു​ള്ള​വ​രാ​ണ് ഇ​ൻ​റ​ർ​വ്യൂ​വി​ന് എ​ത്തി​യ​ത്. ഓ​ൺ​ലൈ​ൻ വ​ഴി​യും നേ​രി​ട്ടു​മു​ള്ള അ​ഭി​മു​ഖ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. റാ​ന്നി​യി​ൽ എ​ത്തു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് കോ​ള​ജി​ലേ​ക്ക് എ​ത്താ​ൻ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ​ർ​വി​സും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പ്ര​ത്യേ​കം കൗ​ണ്ട​റു​ക​ളും വി​ശ്ര​മി​ക്കാ​നു​ള്ള മു​റി​ക​ളും സ​ജ്ജീ​ക​രി​ച്ചി​രു​ന്നു. ഹെ​ൽ​പ് ഡെ​സ്കു​ക​ളും ക്ര​മീ​ക​രി​ച്ചി​രു​ന്നു.

തൊഴിൽ മേളയിലെ തിരക്ക്​

എ​ൽ ആ​ൻ​ഡ്​ ടി, ​ടെ​ക്ക് മ​ഹേ​ന്ദ്ര, മ​ണി​മു​റ്റം, ബി.​എ​സ്.​എ സൈ​ക്കി​ൾ, സി​യ​റ്റ് ട​യ​ർ, ആ​ക്സി​സ് ബാ​ങ്ക്, ടി.​വി.​എ​സ്, എ.​വി.​ജി മോ​ട്ടേ​ഴ്സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ക​മ്പ​നി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. അ​ഭി​മു​ഖ​ങ്ങ​ളെ നേ​രി​ടാ​നും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് കൂ​ടു​ത​ൽ ത​യാ​റെ​ടു​പ്പ് ന​ട​ത്താ​നും കു​ട്ടി​ക​ൾ​ക്ക് കൂ​ടു​ത​ൽ പ​രി​പാ​ടി പ്ര​ചോ​ദ​ന​മാ​യി.

മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം പ്ര​മോ​ദ് നാ​രാ​യ​ൺ എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. ഫൗ​ണ്ടി​റ്റ് ടാ​ല​ൻ​റ് ആ​ക്സി​ല​റേ​ഷ​ൻ പോ​ഗ്രാം ഉ​ദ്ഘാ​ട​നം കെ.​യു. ജ​നീ​ഷ് കു​മാ​ർ എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. മു​ൻ എം.​എ​ൽ.​എ രാ​ജു എ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ജ്ഞാ​ന പ​ത്ത​നം​തി​ട്ട, മൈ​ഗ്രേ​ഷ​ൻ കോ​ൺ​ക്ലേ​വ്, കു​ടും​ബ​ശ്രീ, നോ​ള​ജ് മി​ഷ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന തൊ​ഴി​ൽ മേ​ള റാ​ന്നി സെ​ന്‍റ്​ തോ​മ​സ് കോ​ള​ജി​ന്റെ 60ാമ​ത് വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ന​ട​ത്തു​ന്ന​ത്.

മൈ​ഗ്രേ​ഷ​ൻ കോ​ൺ​ക്ലേ​വ് ര​ക്ഷാ​ധി​കാ​രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്, സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ രാ​ജി പി. ​രാ​ജ​പ്പ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ കെ.​എ​സ്. ഗോ​പി, മു​ൻ എം.​എ​ൽ.​എ എ. ​പ​ത്മ​കു​മാ​ർ, കോ​ള​ജ് മാ​നേ​ജ​ർ പ്ര​ഫ. സ​ന്തോ​ഷ് കെ. ​തോ​മ​സ്, പ്രി​ൻ​സി​പ്പ​ൽ സ്നേ​ഹ എ​ൽ​സി ജേ​ക്ക​ബ്, അ​ഡ്വ. ആ​ർ. സ​ന​ൽ​കു​മാ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. റോ​ഷ​ൻ റോ​യി മാ​ത്യു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​രാ​യ കെ.​ആ​ർ. പ്ര​കാ​ശ്, അ​ഡ്വ. ബി​ന്ദു റെ​ജി, ഉ​ഷ സു​രേ​ന്ദ്ര​നാ​ഥ്, ബി. ​ഹ​രി​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Huge rush at the job fair- It will continue on sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.