ബു​​റെ​വി ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ റാ​ന്നി​യി​ലെ​ത്തി​യ

എ​ൻ.​ഡി.​ആ​ർ.​എ​ഫ് സം​ഘം

ബു​​െറവി ചുഴലിക്കാറ്റ്: എൻ.ഡി.ആർ.എഫ് സംഘം റാന്നിയിലെത്തി

റാ​ന്നി: ബു​റെ​വി ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ർ​ന്ന് എ​ൻ.​ഡി.​ആ​ർ.​എ​ഫ് സം​ഘം റാ​ന്നി​യി​ലെ​ത്തി. രാ​വി​ലെ 11ഓ​ടെ റാ​ന്നി മി​നി​സി​വി​ൽ സ്​​റ്റേ​ഷ​നി​ൽ എ​ത്തി​യ സം​ഘം സു​ര​ക്ഷ​ക്കു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും വേ​ണ്ട ക്ര​മീ​ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു. 2018 പ്ര​ള​യ​ത്തി​ലും 2020 വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ഇ​വ​ർ റാ​ന്നി​യി​ലെ​ത്തി​യി​രു​ന്നു.

ടീം ​ക്യാ​പ്റ്റ​ൻ മ​ഹാ​വീ​ർ സി​ങ്, സ​ബ് ക്യാ​പ്റ്റ​ൻ ടി. ​രാ​ജ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​െ​ല 16 അം​ഗ സം​ഘ​മാ​ണ് വ​ന്ന​ത്. റാ​ന്നി​യി​ൽ നേ​ര​േ​ത്ത വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളും താ​ഴ്ന്ന സ്ഥ​ല​ങ്ങ​ളും സം​ഘം സ​ന്ദ​ർ​ശി​ച്ചു. റാ​ന്നി ബ്ലോ​ക്കി​ലെ റാ​ന്നി, അ​ങ്ങാ​ടി, പ​ഴ​വ​ങ്ങാ​ടി, പെ​രു​നാ​ട്, സീ​ത​ത്തോ​ട്, വ​ട​ശ്ശേ​രി​ക്ക​ര, വെ​ച്ചൂ​ച്ചി​റ, നാ​റാ​ണം​മൂ​ഴി, ചി​റ്റാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ബു​റെ​വി ശ​ക്തി​യാ​യി വീ​ശാ​നി​ട​യു​ണ്ടെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം പു​തു​ച്ചേ​രി​യി​ൽ സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ശേ​ഷം ബു​ധ​നാ​ഴ്ച​യാ​ണ് ജി​ല്ല​യി​ലെ​ത്തി​യ​ത്.

തിരുവല്ല താലൂക്കിൽ നാളെ വരെ ജാഗ്രത നിർദേശം

തി​രു​വ​ല്ല: ബു​റെ​വി ചു​ഴ​ലി​ക്കാ​റ്റി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​രു​വ​ല്ല താ​ലൂ​ക്കി​ൽ ശ​നി​യാ​ഴ്ച വ​രെ ജാ​ഗ്ര​ത നി​ർ​ദേ​ശം. താ​ലൂ​ക്കി​െ​ല പ​മ്പ, മ​ണി​മ​ല ന​ദീ തീ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു. മ​ര​ങ്ങ​ളു​ടെ താ​ഴെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യ​രു​തെ​ന്നും ജ​ന​ങ്ങ​ൾ കൂ​ട്ടം കൂ​ടി നി​ൽ​ക്ക​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ബു​റെ​വി ചു​ഴ​ലി​ക്കാ​റ്റി​െൻറ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് 119 ക്യാ​മ്പു​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഏ​ത് അ​ടി​യ​ന്ത​ര ഘ​ട്ട​വും നേ​രി​ടാ​ൻ എ​ൻ.​ഡി.​ആ​ർ.​എ​ഫും അ​ഗ്​​നി​ശ​മ​ന സേ​ന​യും അ​ട​ക്കം സേ​ന വി​ഭാ​ഗ​ങ്ങ​ളും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും സ​ജ്ജ​മാ​ണെ​ന്ന് ത​ഹ​സി​ൽ​ദാ​ർ പി. ​ജോ​ൺ വ​ർ​ഗീ​സ് പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.