റാന്നി: വാളിപ്ലാക്കൽ - ഉപ്പുകുളത്തിൽപടി പഞ്ചായത്ത് റോഡിൽ വാഹന യാത്ര ബുദ്ധിമുട്ടെന്ന് ആരോപണം. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നിവേദനം നല്കി.
ഇടുങ്ങിയ വഴിയില്‍ യാത്ര ചെയ്യാൻ ബുദ്ധിമുട്ടാകും വിധം റോഡിലേക്ക് സ്വകാര്യ വസ്തുവിലെ ആഞ്ഞിലിയും, തേക്കു മരങ്ങളും ഇറങ്ങി നിൽക്കുന്നതായും പരാതിയുണ്ട്. എതിരെ വാഹനങ്ങൾ വന്നാൽ സൈഡ് കൊടുക്കാൻ ഏറെ പ്രയാസമാണിവിടെ. റാന്നി പഞ്ചായത്തിലെ 11-ാം വാർഡിൽ ഉൾപ്പെട്ട റോഡിന് തടസ്സമായ മരങ്ങള്‍ മുറിച്ച് മാറ്റി യാത്രാസൗകര്യം സുഗമമാക്കണമെന്ന് കാട്ടി പ്രദേശവാസികള്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതിയും നല്കി. ഒരു വശത്ത് വയലും മറുവശത്ത് തോടും ഒഴുകുന്നതിനാല്‍ മഴക്കാലത്ത് റോഡിലൂടെ സഞ്ചാരം പ്രയാസമാണ്. വഴുക്കലുള്ള റോഡിലൂടെ സഞ്ചരിച്ചാല്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടാനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.