കൊറ്റനാട്, വടശ്ശേരിക്കര, നാറാണംമൂഴി പഞ്ചായത്തുകളുടെ കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം 22ന്

റാ​ന്നി: കൊ​റ്റ​നാ​ട്, വ​ട​ശ്ശേ​രി​ക്ക​ര, നാ​റാ​ണം​മൂ​ഴി എ​ന്നീ മൂ​ന്ന്​ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം 22ന് ​മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ക്കും.

ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ്ര​വൃ​ത്തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തോ​ടെ എ​ല്ലാ വീ​ടു​ക​ളി​ലും കു​ടി​വെ​ള്ളം എ​ത്തി​ക്കാ​നാ​കും. ഈ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് ഇ​തോ​ടെ ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കും. കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി​യും അ​ടൂ​ർ പ്രോ​ജ​ക്ട്​ ഡി​വി​ഷ​നു​മാ​ണ് പ്ര​വൃ​ത്തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തി​ൽ ജ​ല​വി​ത​ര​ണ​ത്തി​നാ​യി ആ​കെ ചെ​ല​വ​ഴി​ക്കു​ന്ന തു​ക 24.5 കോ​ടി രൂ​പ​യാ​ണ്.

2898 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഇ​തു​വ​ഴി പു​തി​യ ക​ണ​ക്ഷ​ൻ ല​ഭി​ക്കു​ക. പെ​രു​നാ​ട് - അ​ത്തി​ക്ക​യം പ​ദ്ധ​തി,അ​ടി​ച്ചി​പ്പു​ഴ പ​ദ്ധ​തി, പെ​രു​ന്തേ​ന​രു​വി പ​ദ്ധ​തി എ​ന്നി​വ വ​ഴി​യാ​ണ് ജ​ല​വി​ത​ര​ണം സാ​ധ്യ​മാ​ക്കു​ക. വ​ട​ശ്ശേ​രി​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ ആ​കെ 60.5 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ​ഴി​ക്കു​ക. 3925 കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും.

മ​ണി​യാ​ർ ഡാ​മി​ൽ​നി​ന്നും വെ​ള്ള​മെ​ടു​ത്തു​ള്ള പു​തി​യ പ​ദ്ധ​തി, ച​മ്പോ​ൺ പ​ദ്ധ​തി, റാ​ന്നി മേ​ജ​ർ കു​ടി​വെ​ള്ള പ​ദ്ധ​തി, അ​ടി​ച്ചി​പ്പു​ഴ പ​ദ്ധ​തി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക. നി​ല​വി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ ഒ​ന്നു​മി​ല്ലാ​ത്ത കൊ​റ്റ​നാ​ട് പു​തി​യ പ​ദ്ധ​തി​യാ​യ അ​ങ്ങാ​ടി - കൊ​റ്റ​നാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി വ​ഴി​യാ​ണ് ജ​ല ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക. ഒ​ന്നാം​ഘ​ട്ട​മാ​യി 50.50 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. 4706 കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും.

കൊ​റ്റ​നാ​ട് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം രാ​വി​ലെ 10ന് ​കൊ​റ്റ​നാ​ട് ട്രി​നി​റ്റി മാ​ർ​ത്തോ​മ ഹാ​ളി​ലും വ​ട​ശ്ശേ​രി​ക്ക​ര​യി​ലേ​ത് രാ​വി​ലെ 11ന് ​ചെ​റു​കാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​വും നാ​റാ​ണം​മു​ഴി​യി​ലേ​ത് പ​ക​ൽ 12ന് ​അ​ത്തി​ക്ക​യ​ത്തും ന​ട​ക്കും.

Tags:    
News Summary - Inauguration of drinking water projects of Kotanad, Vatasserikkara and Naranamoozhi panchayats on 22nd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.