റാന്നി: കീക്കൊഴൂർ വയലത്തലക്ക് സമീപം കർഷകനെയും സഹായിയെയും കാട്ടുപന്നി ആക്രമിച്ചു. കീക്കോഴൂർ, വെള്ളഴുകുന്നിൽ അജിയുടെ മരച്ചീനിത്തോട്ടത്തിൽ പണിക്കെത്തിയ വയലത്തല മൂക്കനേത്ത് കൃഷ്ണൻകുട്ടിക്കാണ് പരിക്കേറ്റത്.
കാൽമുട്ടിനു പരിക്കേറ്റ കൃഷ്ണൻകുട്ടി റാന്നി താലൂക്ക്ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാവിലെ 11ഓടെ പണിക്കെത്തിയ അജിയെയും കൃഷ്ണൻകുട്ടിയെയും ഒറ്റയാൻ പന്നി ആക്രമിക്കുകയായിരുന്നു.
ഏതാനും മാസങ്ങൾക്കിെട റാന്നിയിൽ നിരവധിയാളുകൾക്കാണ് പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. രണ്ടുവർഷം മുമ്പ് റാന്നി തെക്കേപ്പുറത്ത് ടാപ്പിങ് തൊഴിലാളി ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
റാന്നിയിലും പരിസരത്തും നിരവധി കർഷകർക്കാണ് കൃഷി നഷ്ടമാകുന്നത്. കാട്ടുപന്നി ശല്യത്തിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും കർഷക സംഘടനകളും വനംവകുപ്പിനും മറ്റ് അധികാരികൾക്കും നിവേദനം നൽകിയിരുന്നു, സമരങ്ങളും നടത്തി.
എന്നിട്ടും ഒരു പ്രയോജനവും ഉണ്ടാകാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.