റാന്നി: റാന്നി ടൗണിലും പരിസരങ്ങളിലും നിയമം കാറ്റിൽപറത്തി വയലും ഭൂമിയും നികത്തുന്നു. റവന്യൂ അധികൃതരുടെ മൂക്കിനുതാഴെയാണ് ഇപ്പോൾ നികത്തൽ. പൊലീസിനെയും അധികൃതരയും വകവെക്കാതെയാണ് പട്ടാപ്പകലും മാഫിയയുടെ ഭൂമിനികത്തൽ. ഇതിനു പുറമെ തോടും ഭൂമിയും കൈയേറ്റവും സ്ഥിരസംഭവമാകുന്നു . 2018ലെ പ്രളയം റാന്നി ടൗണിനെ മുക്കിയിരുന്നു. പമ്പയാറ്റിൽ വെള്ളമുയർന്നാൽ റാന്നി ടൗൺ വെള്ളപ്പൊക്ക ഭീഷണിയിലാകും. പമ്പയാറിന് കുറുകെയുള്ള വലിയ പാലത്തിൽ വെള്ളം കയറിയിരുന്നു. ഇട്ടിയപ്പാറ ടൗണിനെ ചുറ്റി ഒഴുകുന്ന വലിയതോട് നിറഞ്ഞാണ് വെള്ളം കയറുന്നത്.
കൈയേറ്റം കാരണം തൊടിന്റ വലുപ്പം കുറഞ്ഞ് വെള്ളം ഒഴുകിപ്പോകാൻ പറ്റാത്ത രീതിയുലുമാണ്. ഇതിനു സമീപമാണ് കഴിഞ്ഞ ദിവസം സ്വകാര്യ വ്യക്തിയുടെ നികത്തൽ. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ പ്ലാച്ചേരി മുതൽ മണ്ണാറക്കുളഞ്ഞി വരെ പലയിടങ്ങളിലും ഇപ്പോഴും ഭൂമിനികത്തൽ നടക്കുന്നുണ്ട്. പലയിടങ്ങളിലും ഏക്കറുകണക്കിന് വയലുകൾ നികത്തികഴിഞ്ഞു. തോടും ഭൂമിയും കൈയേറിയിട്ടും പഞ്ചായത്ത്, റവന്യൂ അധികൃതർ ഇടപെടുന്നില്ലെന്ന ആരോപണവും ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.