റാന്നി: പെരുന്തേനരുവിക്ക് ഇനി പുതിയ മുഖം. പ്രകൃതിയുടെ വന്യ സൗന്ദര്യം തുളുമ്പുന്ന പമ്പാ നദിയിലെ പെരുന്തേനരുവി വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് ബൃഹത്തായ ടൂറിസം പദ്ധതിക്കാണ് വഴിയൊരുങ്ങുന്നത്.
ഇതിന് മുന്നോടിയായി ആധുനിക സൗകര്യം ഉൾപ്പെടെയുള്ള കെട്ടിടസമുച്ചയത്തിന് പ്രവർത്തനം വ്യാഴാഴ്ച മുതൽ ആരംഭിക്കും. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് താമസിച്ച് അരുവിയുടെ സൗന്ദര്യം ആസ്വദിക്കാമെന്നതാണ് പ്രത്യേകത. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് നിർമിച്ച കെട്ടിടത്തിൽ രണ്ടുകോടിയുടെ പ്രവൃത്തികളാണ് ഡി.ടി.പി മുഖേന ആധുനികവത്കരണത്തിനായി മുടക്കിയത്.
ആഡംബര സൗകര്യങ്ങളോടുകൂടിയ താമസമുറി, ശീതീകരിച്ച കോൺഫറൻസ് ഹാൾ ഇഷ്ടവിഭവങ്ങൾ വിളമ്പാൻ ചൈനീസ്-കോണ്ടിനെന്റൽ -ഇന്ത്യൻ റസ്റ്റാറന്‍റ് തുടങ്ങിയവയുമുണ്ട്.പ്രമോദ് നാരായൺ എം.എൽ.എ സ്ഥലം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. പെരുന്തേനരുവി, മണിയാർ, ഗവി എന്നിവയെ കൂട്ടിയിണക്കി വിശാലമായ ടൂറിസം പദ്ധതി തയാറാക്കുമെന്നും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.