റാന്നി: പാറമക്കുമായി അമിത വേഗത്തില്‍ വന്ന ലോറി നിയന്ത്രണംവിട്ട് തിട്ടയിലിടിച്ച് മറിഞ്ഞു. വ്യാഴാഴ്ച പുലർച്ച അഞ്ചരയോടെ ഇടമണ്‍ സോബാറിലാണ് സംഭവം. അപകടത്തില്‍ ഡ്രൈവര്‍ വെച്ചൂച്ചിറ കൂത്താട്ടുകുളം സ്വദേശി ജിനീഷ് കുമാര്‍ രക്ഷപ്പെട്ടു.
ചെമ്പനോലിയിലെ അടഞ്ഞുകിടക്കുന്ന ക്രഷറിയില്നിന്ന് പാറമക്കുമായി വന്ന ടിപ്പറാണ് അപകടത്തില്‍പെട്ടത്.
മന്ദമരുതി-വെച്ചൂച്ചിറ റോഡില്‍ ഇടമണ്‍ സോബാര്‍ പള്ളിക്കു സമീപമാണ് അപകടം. നിരവധി അപകടം നടന്നിട്ടുള്ള ഇവിടെ കുത്തിറക്കവും വലിയ വളവുമാണുള്ളത്. ആനമാടം ഇറക്കത്തില്‍ അമിതവേഗത്തില്‍ ലോറി കടന്നുപോകുന്നത് ശ്രദ്ധയില്‍പെട്ടതായി പ്ര ദേശവാസികള്‍ പറഞ്ഞു. അപകട സ്ഥലത്തിന് 200 മീറ്റര്‍ മുകളില്‍നിന്ന് ലോറി പൂര്‍ണമായും വലതുവശത്തെ തിട്ടയോടു ചേര്‍ന്നാണ് വന്നിരിക്കുന്നത്. കലുങ്കിന്റെ പാരപ്പറ്റ് തകര്‍ത്ത ലോറി വലിയപാറയില്‍ തട്ടിയാണ് നിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.