ഫേസ്​ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്ത പൊലീസുകാരനെതിരെ കേസ്

റാന്നി: യുവതിയെ പീഡിപ്പിച്ചതിന് പോലീസുകാരനെതിരെ കേസെടുത്തു. റാന്നി പുല്ലൂപ്രം സ്വദേശിനിയായ യുവതിയെ പത്തനംതിട്ട സ്റ്റേഷനിലെ സി.പി.ഒ അരുൺദേവ് പീഡിപ്പിച്ചതായിട്ടാണ് പരാതി. കഴിഞ്ഞ ലോക്ഡൗണിലാണ് സംഭവം.

വിവാഹ വാഗ്ദാനം നൽകി പണവും സ്വർണവും തട്ടിയെടുത്തന്നും പരാതിയിലുണ്ട്. പൊലീസുകാരനെ ഒരുമാസം മുമ്പ് പൂങ്കാവിൽ നിന്നും കാണാതായിരുന്നു.

പിന്നീട് കോന്നിയിൽ നിന്നും കണ്ടെത്തി. ഇപ്പോൾ പൊലീസുകാരൻ മെഡിക്കൽ ലീവ് എടുത്ത് ഒളിവിലാണ്. ഫേസ്​ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്.

Tags:    
News Summary - molested woman met through Facebook and stole money and gold case against policeman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.