റാന്നി (പത്തനംതിട്ട): വാട്ടർ അതോറിറ്റി പത്തനംതിട്ട അസി. എൻജീനിയർ 10,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതിച്ചെലവും നൽകണമെന്ന് ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം കോടതി വിധി. ഓമല്ലൂർ പാറേക്കാട്ട് വീട്ടിൽ ബെന്നി എം. ബേബി വാട്ടർ അതോറിറ്റി ജില്ല ഉപഭോക്തൃ കോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് വിധി.
ഗാർഹിക ഉപയോഗത്തിന് വാട്ടർ കണക്ഷൻ എടുക്കുന്നതിനായി അപേക്ഷഫോറവും 2,000 രൂപ മുടക്കി പഞ്ചായത്തിൽനിന്ന് ലഭിച്ച മറ്റ് അനുബന്ധ സർട്ടിഫിക്കറ്റുകളും വാട്ടര്‍ അതോറിറ്റി ഓഫിസിൽ ഹാജരാക്കിയെങ്കിലും കണക്ഷൻ ലഭിക്കാൻ താമസം നേരിട്ടു.
കാരണം അന്വേഷിച്ചപ്പോൾ ബെന്നിയുടെ വീടിനു മുൻവശത്തുകൂടി പോകുന്ന പൈപ്പ് ലൈൻ പട്ടികജാതി കോളനിയിലേക്കുള്ളതാണെന്നും ഈ പദ്ധതിയുടെ പൈപ്പിൽനിന്ന് മറ്റ് വിഭാഗത്തിൽപെട്ടവർക്ക് വെള്ളം നൽകാൻ പറ്റിെല്ലന്നുമുള്ള മറുപടിയാണ് നൽകിയത്. മതിയായ രേഖകളും ഫീസും വാങ്ങിയശേഷം അപേക്ഷ നിരാകരിച്ചത് സേവന വീഴ്ചയാണെന്ന് കോടതി നിരീക്ഷിച്ചു.
എൻജിനീയർ കോടതിയിൽ ഹാജരായെങ്കിലും അപേക്ഷ നിരസിച്ചതിന് മതിയായ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞിെല്ലന്ന് കോടതി ചൂണ്ടിക്കാട്ടി. ഗുരുതര സേവന വീഴ്ചയാണ് ഉണ്ടായതെന്നും കോടതി വിലയിരുത്തി.
അതിെൻറ അടിസ്ഥാനത്തിൽ ഒരു മാസത്തിനകം ബെന്നിക്ക് വാട്ടർ കണക്ഷൻ നൽകണമെന്നും നഷ്ടപരിഹാരവും കോടതിച്ചെലവും നൽകണമെന്നും കോടതി വിധിച്ചു. ഉപഭോക്തൃ തർക്കപരിഹാര കമീഷൻ പ്രസിഡൻറ് ബേബിച്ചൻ വെച്ചുച്ചിറ, അംഗങ്ങളായ എൻ. ഷാജിത ബീവി, നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്നാണ് വിധി പ്രസ്താവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.