മതം ഒഴിവാക്കി ജാതി സർട്ടിഫിക്കറ്റ് നൽകിയില്ല; റാന്നി താലൂക്കാഫിസിനു മുമ്പിൽ വീണ്ടും സമരം

റാ​ന്നി: മ​തം ഒ​ഴി​വാ​ക്കി ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ വീ​ണ്ടും റാ​ന്നി താ​ലൂ​ക്കാ​ഫി​സി​നു മു​മ്പി​ൽ കു​ടും​ബം സ​മ​രം തു​ട​ങ്ങി. വ​ട​ശ്ശേ​രി​ക്ക​ര ത​കി​ടി​യി​ൽ കേ​ശ​വ​ദേ​വ്, ബ​ന്ധു​ക്ക​ളാ​യ വി​ജ​യ​കു​മാ​ർ, ഭാ​ര്യ ശോ​ഭ​ന, മ​ക്ക​ളാ​യ നേ​ഹ ടി. ​വി​ജ​യ്, നി​സ​ൺ ടി.​വി​ജ​യ് എ​ന്നി​വ​ർ തി​ങ്ക​ളാ​ഴ്ച സ​മ​രം ന​ട​ത്തി​യി​രു​ന്നു.

ബു​ധ​നാ​ഴ്ച പ്ര​ശ്നം പ​രി​ഹ​രി​ക്കാം എ​ന്ന് ക​ല​ക്ട​ർ ഉ​റ​പ്പ് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​തെ​ന്നാ​ണ് കേ​ശ​ദേ​വ് അ​റി​യി​ച്ച​ത്. എ​ന്നാ​ൽ, ബു​ധ​നാ​ഴ്ച​യും അ​നു​കൂ​ല ന​ട​പ​ടി ഉ​ണ്ടാ​കാ​ഞ്ഞ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് താ​ലൂ​ക്കാ​ഫി​സി​നു മു​മ്പി​ൽ വ്യാ​ഴാ​ഴ്ച സ​മ​രം തു​ട​ങ്ങി. നേ​ഹ​യ്ക്കു ഡി​ഗ്രി​ക്കും നി​സ​ണ് പ്ല​സ് ടു ​പ്ര​വേ​ശ​ന​ത്തി​നും അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് പ​രാ​തി. മ​തം ചേ​ർ​ക്കാ​തെ പ​ട്ടി​ക​ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ത​ഹ​സി​ൽ​ദാ​ർ ന​വീ​ൻ ബാ​ബു അ​റി​യി​ച്ചു.

ജൂ​ണി​ൽ ന​ൽ​കി​യ അ​പേ​ക്ഷ നി​ര​സി​ച്ച് മ​റു​പ​ടി ന​ൽ​കി​യി​ട്ടു​ണ്ട്. നേ​ര​ത്തേ മ​തം ചേ​ർ​ക്കാ​തെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ങ്ങ​നെ തു​ട​ര​ണ​മെ​ന്നു​മാ​ണ് കു​ടും​ബ​ത്തി​െൻറ ആ​വ​ശ്യം. അ​പേ​ക്ഷ നി​ര​സി​ച്ച​പ്പോ​ൾ ക​ല​ക്ട​ർ​ക്ക് അ​പ്പീ​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​െൻറ​യും ബാ​ലാ​വ​കാ​ശ ക​മീ​ഷ​െൻറ​യും ഉ​ത്ത​ര​വ് ഉ​െ​ണ്ട​ന്നാ​ണ്​ കു​ടും​ബം പ​റ​യു​ന്ന​ത്.

മ​ത​മി​ല്ലാ​തെ ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് കി​ട്ടു​ന്ന​തു​വ​രെ സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് തീ​രു​മാ​നം. നേ​ഹ​ക്ക് ല​ഭി​ച്ച എ​സ്.​എ​സ്.​എ​ൽ.​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ മ​ത​ത്തി​ന്​ പ​ക​രം സെ​ക്കു​ല​ർ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 2017 ൽ ​താ​ലൂ​ക്കി​ൽ നി​ന്ന് മ​തം ഒ​ഴി​വാ​ക്കി ല​ഭി​ച്ച സാ​ക്ഷ്യ​പ​ത്ര​വും ഉ​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.