പു​ലി​യെ ക​ണ്ടെ​ന്ന്​ സം​ശ​യി​ച്ച പു​ത​മ​ൺ പ്ര​ദേ​ശത്ത്​ ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ എത്തിയപ്പോൾ

പുലി ഒടുവിൽ വള്ളിപ്പാക്കാനായി; നാട്ടുകാർക്ക് ആശ്വാസം

റാന്നി: കീക്കൊഴൂര്‍ പുതമണ്‍ ഭാഗത്ത് പുലിയെ കണ്ടെന്ന വാര്‍ത്ത നാട്ടുകാരെ മുൾമുനയിൽ നിർത്തി. ഒടുവില്‍ പുലി വള്ളിപ്പാക്കാനായി മാറിയതോടെയാണ് നാട്ടുകാരുടെ മണിക്കൂറുകള്‍ നീണ്ട ആശങ്കക്ക് പരിഹാരമായി. പുതമണ്ണില്‍ പമ്പാനദിയില്‍ കുളിക്കാനെത്തിയയാള്‍ മുളങ്കാടിനുള്ളില്‍ പുലിയുടെ സാദൃശ്യമുള്ള ജീവിയെ കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. പുലിയെന്നലറിവിളിച്ച് ഇയാള്‍ ഓടിയതോടെ നാട്ടുകാരും ഭീതിയിലായി.

തുടർന്ന് റാന്നി വനം വകുപ്പ് ഓഫിസിൽ വിവരം അറിയിക്കുകയും സംഭവസ്ഥലത്ത് എത്തിയ വനപാലകര്‍ പുലിയെ നേരിട്ടുകണ്ട ആളിനെ വിളിച്ചുവരുത്തി വള്ളിപ്പാക്കാ‍െൻറ ചിത്രംകാട്ടി അന്വേഷിച്ചതോടെയാണ് പുലിഭീതി ഒഴിഞ്ഞത്. വള്ളിപ്പാക്കാ‍െൻറ ഫോട്ടോ കണ്ടതോടെ ഈ മൃഗത്തെയാണ് താൻ കണ്ടതെന്ന് അദ്ദേഹവും സ്ഥിരീകരിച്ചതായി വനപാലകര്‍ അറിയിച്ചു. പുലിയുടേതെന്ന സാദൃശ്യം തോന്നുന്ന രീതിയിലുള്ള പുള്ളികള്‍ ശരീരമാസകാലം ഈ മൃഗത്തിനും ഉണ്ട്. രണ്ടുദിവസമായി ഉണ്ടാവുന്ന വെള്ളപ്പൊക്കത്തില്‍ വനാന്തര ഭാഗങ്ങളില്‍നിന്ന് ഒഴുകിയെത്തിയതാവും ഇതെന്നാണ് നിഗമനം. സമാന രീതിയിൽ ഇത്തരം സംഭവങ്ങൾ റാന്നി ഭാഗത്ത് ഉണ്ടായിട്ടുണ്ട്.

Tags:    
News Summary - Not leopard; Relief to the natives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.