റാന്നി: ളാഹ മഞ്ഞ തോട്ടിൽ താമസിക്കുന്ന മലമ്പണ്ടാരം വിഭാഗത്തിൽപ്പെട്ട 20 കുടുംബങ്ങൾക്ക് ഒന്നാം ഘട്ടമായി ഒരേക്കർ സ്ഥലം വീതം നൽകുന്നതിന്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10 ന് രാജാം പാറ ഫോറസ്റ്റ് സ്റ്റേഷന് സമീപം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും. പട്ടികജാതി വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ആദിവാസികൾക്ക് ഭൂമി വിതരണം നിർവഹിക്കുമെന്ന് അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു.
മണ്ണാറക്കുളഞ്ഞി -ചാലക്കയം ശബരിമല പാതയോട് ചേർന്ന് ശബരിമല പൂങ്കാവനത്തിൽ താമസിക്കുന്ന 43 മലമ്പണ്ടാരം വിഭാഗത്തിലെ ആദിവാസി കുടുംബങ്ങൾക്കാണ് വനാവകാശനിയമപ്രകാരം ഒരേക്കർ ഭൂമി വീതം നൽകുക. ഇതിന്റെ ഒന്നാം ഘട്ടമായി നടപടികൾ പൂർത്തിയായ 20 കുടുംബങ്ങൾക്ക് ഭൂമി നൽകും.
അവശേഷിക്കുന്ന 23 പേർക്ക് സർവേ നടപടികൾ പൂർത്തിയായി ഒക്ടോബർ ആദ്യവാരം ഭൂമി നൽകും ഇപ്പോൾ നൽകുന്ന ഭൂമിയിൽ ഇവർക്ക് ഏതെങ്കിലും സർക്കാർ ഏജൻസിയെ നിയോഗിച്ച് വീടുകൾ െവച്ച് നൽകാനാണ് തീരുമാനം. വീടുകൾക്ക് സൗജന്യമായി വൈദ്യുതി കണക്ഷനും നൽകും. വനാവകാശ നിയമപ്രകാരം നൽകുന്ന ഭൂമിയുടെ അടിക്കാട് തെളിയിച്ച് കൃഷികൾ ചെയ്യാനുള്ള അവകാശവും ഇവർക്ക് ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.