റാന്നി: സ്വകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം െവച്ച് ലക്ഷം രൂപ തട്ടിയ കേസിൽ ഒളിവിൽ കഴിഞ്ഞ കൂട്ടാളിയായ യുവാവ് അറസ്റ്റിൽ. ഈരാറ്റുപേട്ട ചിറപ്പാറ കോളനി തൈക്കാവിൽ സബീറാണ് (32) പിടിയിലായത്. കോട്ടയം ചെങ്ങളത്തെ ഒളിസങ്കേതത്തിൽനിന്ന് പിടിയിലാകുകയായിരുന്നു.
ഇടുക്കി വാത്തിക്കുട്ടി പെരുന്തോട്ടി കപ്പിയാർ കുന്നിൽ വീട്ടിൽ സുനി സുരേഷിനെ (27) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. റാന്നി പഴവങ്ങാടി ചേത്തങ്കരയിലെ ഐശ്വര്യ ഫിനാൻസിൽനിന്ന് രണ്ടുപ്രാവശ്യമായി ഒരുലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഈമാസം 13ന് 69,000രൂപ തട്ടിയെടുത്തു.
പിന്നീട് മുക്കുപണ്ടവുമായി വന്ന് 60,000 രൂപ ആവശ്യപ്പെട്ടു. 30,000 കൊടുത്തതിനുശേഷം ബാക്കി തുക കൊടുക്കാൻ ഉടമ സലിം ആളെ ഏർപ്പാടു ചെയ്യുകയായിരുന്നു.
ഈ സമയം കാത്തുനിന്ന യുവാവിെൻറയും കൂടെ വന്നവരുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയ ജീവനക്കാരി സ്വർണം പുറത്ത് പരിശോധിച്ചപ്പോൾ മുക്കുപണ്ടം ആെണന്ന് മനസ്സിലായി. ജീവനക്കാർ ഫിനാൻസ് ഉടമയെ അറിയിക്കുന്നത് മനസ്സിലായ ഇവർ വന്ന മാരുതി കാർ ഉപേക്ഷിച്ചിട്ട് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ സുനി സുരേഷ് പിടിയിലായിരുന്നു.
സബീറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റാന്നി സി.ഐ വിജയൻ, എസ്.ഐ സിദ്ദീഖ്, ഗോപകുമാർ, അജി തോമസ്, സുധീഷ് കുമാർ, ഷിേൻറാ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.