ത​ക​ർ​ന്ന റാ​ന്നി-​ഒ​ഴു​വ​ൻ പാ​റ-​വ​ട​ശ്ശേ​രി​ക്ക​ര റോ​ഡ്

ദുരിതം കൂട്ടി റോഡിൽ കുഴികൾ

റാന്നി: റാന്നി-ഒഴുവൻപാറ-വടശ്ശേരിക്കര റോഡ്‌, തകർന്ന് കുണ്ടും കുഴിയുമായി. ഇട്ടിയപ്പാറയില്‍നിന്ന് ആരംഭിക്കുന്ന റോഡിൽ തുടക്കത്തിൽ വശങ്ങളിലും കോളജ് ജങ്ഷൻ മുതൽ വടശ്ശേരിക്കരവരെയും വലിയ കുഴികളാണുള്ളത്. ഇട്ടിയപ്പാറയില്‍ തുടങ്ങുന്ന റോഡിൽ ഒഴുവന്‍ പാറയില്‍ റോഡ് രണ്ടായി തിരിയുന്നിടത്തും കുഴികളാണ്.

ജണ്ടായിക്കല്‍ മുതല്‍ ബംഗ്ലാംകടവ് വഴി വടശ്ശേരിക്കരവരെയും കല്യാണിമുക്ക്, അമ്മച്ചിക്കാട് തുടങ്ങി മേഖലയിലെ മുഴുവന്‍ റോഡും കുണ്ടും കുഴിയുമാണ്. കഴിഞ്ഞ ദിവസം ഒഴുവന്‍പാറയില്‍ ഓട്ടോ യാത്രക്കാരുമായി ഒരുവശത്തേക്ക് മറിഞ്ഞിരുന്നു. റോഡ് പുനരുദ്ധരിക്കാന്‍ ഫണ്ട് അനുവദിച്ചതായി അധികൃതര്‍ പറയുന്നുണ്ടെങ്കിലും നടപടിയൊന്നും കാണുന്നില്ല.

നിരവധി പട്ടികജാതി-വര്‍ഗ കോളനികളിലേക്കുള്ള ഇട്ടിയപ്പാറയിൽ നിന്നുമുള്ള ഏക മാര്‍ഗമാണ് ഈ റോഡ്. കൂടാതെ എരുമേലിയില്‍നിന്ന് റാന്നിവഴി ശബരിമലയിലേക്കെത്തുന്ന അയ്യപ്പഭക്തർ വടശ്ശേരിക്കരക്ക് എളുപ്പം എത്താനും ഈ വഴി വരാറുണ്ട്. റോഡ് തകര്‍ച്ചയില്‍ പ്രതിഷേധിച്ച് ഇതുവഴി ബസുകള്‍ സര്‍വിസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

Tags:    
News Summary - potholes on the road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.