പി.​എം റോ​ഡി​ൽ റാ​ന്നി മി​നി സി​വി​ൽ സ്​​റ്റേ​ഷ​നു​സ​മീ​പം

വൈ​ദ്യു​തി പോ​സ്​​റ്റ്​ ഓ​ട്ടോ​യി​ലേ​ക്ക് വീ​ണ​പ്പോ​ൾ

ഓടിക്കൊണ്ടിരുന്ന ഓട്ടോയിലേക്ക് വൈദ്യുതി തൂണ്​ വീണു

റാ​ന്നി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഓ​ട്ടോ​യി​ലേ​ക്ക് വൈ​ദ്യു​തി തൂ​ണ്​ വീ​ണ്​ അ​പ​ക​ടം. മി​നി സി​വി​ല്‍ സ്​​റ്റേ​ഷ​നു മു​ന്നി​ലാ​ണ് വൈ​ദ്യു​തി തൂ​ണ് ഓ​ട്ടോ​യു​ടെ അ​ക​ത്തേ​ക്ക്​ വീ​ണ​ത്. സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​ർ മ​ന്ദി​രം വ​രി​ക്കോ​ലി​ൽ പ്ര​വീ​ണ്‍കു​മാ​ര്‍ അ​ദ്​​ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

പു​ന​ലൂ​ര്‍-​മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത​യു​ടെ നി​ര്‍മാ​ണ​ത്തി‍െൻറ ഭാ​ഗ​മാ​യി വൈ​ദ്യു​തി തൂ​ണ്​ മാ​റ്റി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ റാ​ന്നി​ക്ക്​ പോ​കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. തൂ​ണ്​ മാ​റ്റു​ന്ന​തി​നി​ടെ ക​യ​ര്‍പൊ​ട്ടി ഓ​ട്ടോ​യു​ടെ ഉ​ള്ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​ക്ക്​ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. ഓ​ട്ടോ​യി​ൽ യാ​ത്ര​ക്കാ​ർ ഇ​ല്ലാ​യി​രു​ന്നു. റോ​ഡി​ന് വീ​തി​കൂ​ട്ടി​യ​തോ​ടെ പ​ഴ​യ കോ​ണ്‍ക്രീ​റ്റ്​ തൂ​ണു​ക​ള്‍ റോ​ഡി​ന് വ​ശ​ത്തേ​ക്ക് മാ​റ്റി​സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ള്‍ ന​ട​ക്കു​ക​യാ​ണ്.

Tags:    
News Summary - Power pole fell into the running auto

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.