കനത്ത മഴതെ തുടർന്ന്​ വീടിൻ്റെ സംരക്ഷണഭിത്തി ഇടിഞ്ഞു; ഭീതിയോടെ കുടുംബം

റാന്നി: തുടർച്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് വീടിൻ്റെ മുൻവശത്തെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. പഴവങ്ങാടി മോതിരവയൽ പുലിപ്പാറയിൽ കൃഷ്ണൻകുട്ടിയുടെ വീടിൻ്റെ മുൻ വശത്തെ ഭിത്തിയാണ് കഴിഞ്ഞ ദിവസം പുലർച്ച മൂന്ന് മണിയോടെ ഇടിഞ്ഞു വീണത്.

10 അടിയോളം പൊക്കമുള്ള കയ്യാല കെട്ടാണ് 12 അടിയോളം നീളത്തിൽ നിലം പൊത്തിയത്. സംഭവത്തിന്​ പിന്നാലെ കൃഷ്ണൻകുട്ടിയും കുടുംബവും ഭീതിയിലാണ്. വീടി​െൻറ മുറ്റത്തോട് ചേർന്ന ഭിത്തിയായതിനാൽ അപകട സാധ്യത കൂടുതലാണ്.

Tags:    
News Summary - protective wall of the house collapsed due to heavy rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.