റാന്നി: റാന്നിയിലെ എൽ.ഡി.എഫ്-ബി.ജെ.പി കൂട്ടുകെട്ടിനെതിരെ യൂത്ത് കോൺഗ്രസും കെ.എസ്.യുവും പ്രതിഷേധപ്രകടനം നടത്തി.
ബി.ജെ.പി പിന്തുണയോടെ അധികാരം പിടിച്ച എൽ.ഡി.എഫ് തൊട്ടടുത്ത ദിവസം പ്രസിഡൻറിനെ പുറത്താക്കി എന്ന് പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കാലങ്ങളായുള്ള റാന്നിയിലെ സി.പി.എം-ബി.ജെ.പി രഹസ്യബന്ധം പരസ്യമായെന്നും നേതാക്കൾ ആരോപിച്ചു.
റാന്നിയിൽ വർഗീയത തുലഞ്ഞു എന്ന് റാന്നി ഗ്രാമപഞ്ചായത്ത് ഓഫിസിെൻറ മുന്നിൽ എഴുതിയാണ് സമരം അവസാനിപ്പിച്ചത്.
റിജോ തോപ്പിൽ അധ്യക്ഷതവഹിച്ചു. സാംജി ഇടമുറി ഉദ്ഘാടനം ചെയ്തു. റോഷൻ കൈതക്കുഴി, ദേവകൃഷ്ണൻ, ആരോൺ ബിജിലി, ഷിജൊ ചേന്നമല, നിതിൻ അരുവിക്കൽ, വിജീഷ് വള്ളിക്കാല, ഉദയൻ, അരുൾ, അൻവർഷാ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.