റാന്നി: പരിമിതമായ അടിസ്ഥാന സൗകര്യങ്ങളിൽ വീർപ്പുമുട്ടി റാന്നി കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സെന്റർ. ശുചിമുറി സംവിധാനങ്ങൾ വൃത്തിഹീനമായ നിലയിലാണ്. ഇതിനു പുറമെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനെ ഒഴിവാക്കി വാഹനങ്ങൾ പ്രൈവറ്റ് സ്റ്റാൻഡിലാണ് നിർത്തുന്നത്. ബസുകളാകട്ടെ ബൈപാസുവഴി കയറി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലൂടെ കടന്ന് സ്വകാര്യ സ്റ്റാൻഡിൽ നിർത്തിയ ശേഷമാണ് ആളുകളെ കയറ്റുന്നതും ഇറക്കുന്നതും.
ഇത്തരത്തിൽ നിർത്തിയിടുന്നതിനെച്ചൊല്ലി മിക്ക ദിവസങ്ങളിലും സ്വകാര്യ ബസ് ഡ്രൈവർമാരും കെ.എസ്.ആർ.ടി.സി ഡ്രൈവർമാരും തമ്മിൽ വാക്കേറ്റം ഉണ്ടാകുന്നതും പതിവാണ്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ടാറിങ്ങും കോൺക്രീറ്റിങ്ങും നടത്താത്തതുമൂലം ചളിശല്യം രൂക്ഷമാണ്.
ഇതിന് പരിഹാരം കണ്ട് ചളിശല്യം അവസാനിപ്പിക്കണമെന്ന് യാത്രക്കാർ നിരന്തരം ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും ബന്ധപ്പെട്ടവർ ഇതു ചെവിക്കൊള്ളുന്നില്ല. പൊടി ശല്യം മറയാക്കിയാണ് പലപ്പോഴും കെ.എസ്.ആർ.ടി.സി വാഹനങ്ങൾ ഇത്തരത്തിൽ സ്റ്റാൻഡിൽ നിർത്താത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.