റാന്നി: റാന്നി പള്ളിയോടം നീരണിഞ്ഞു. ആറന്മുള വള്ളസദ്യ, ഉത്രിട്ടാതി ജലമേള, അഷ്ടമി രോഹിണി വള്ളസദ്യ, വിവിധ മത്സര വള്ളംകളികൾ തുടങ്ങിയ അനുഷ്ഠാന വിശേഷങ്ങളിൽ പങ്കെടുക്കാനാണ് പള്ളിയോടം നീരണിഞ്ഞത്. റാന്നി പാലത്തിനു സമീപമുള്ള പള്ളിയോടക്കടവിൽ നടന്ന നീരണിയൽ അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ. ഗോപാലകൃഷ്ണക്കുറുപ് അധ്യക്ഷതവഹിച്ചു.
മുൻ എം.എൽ.എ രാജു എബ്രഹാം, ജില്ല പഞ്ചായത്ത് അംഗം ജെസി അലക്സ്, എൻ.എസ്.എസ് യൂനിയൻ സെക്രട്ടറി എം.ജി. അശോക്കുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ അനിത അനിൽകുമാർ, കെ.ആർ. പ്രകാശ്, അഡ്വ. ബിന്ദു റെജി, ബിനിറ്റ് മാത്യു, പി.ആർ. പ്രസാദ്, റിങ്കു ചെറിയാൻ ആലിച്ചൻ ആറൊന്നിൽ അഡ്വ. ഷൈൻ ജി.കുറുപ്, ഫാ. ബെൻസി മാത്യു, ഭദ്രൻ കല്ലക്കൽ, സമദ് മേപ്രത്, രവി കുന്നക്കാട്, എ.ജി. വേണുഗോപാൽ, പി.ജി. പ്രസാദ് കുമാർ, പി.കെ. മോഹനൻ നായർ, കെ.എം. സതീഷ് കുമാർ എന്നിവർ സംസാരിച്ചു.
കോഴഞ്ചേരി: ഹൈന്ദവ സേവാസമിതിയുടെ ഉടമസ്ഥതയിലുള്ള കോഴഞ്ചേരി പള്ളിയോടം നീരണിഞ്ഞു. സേവാസമിതി പ്രസിഡന്റ് ഡോ. കെ.ജി. ശശിധരൻപിള്ള ഭദ്രദീപം കൊളുത്തി.പഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്, അംഗങ്ങളായ ബിജിലി പി. ഈശോ, സോണി കൊച്ചുതുണ്ടിയിൽ, ബിജോ പി. മാത്യു, ഗീതു മുരളി, സേവാസമിതി ഭാരവാഹികളായ കെ. അരവിന്ദാക്ഷൻ നായർ, വി.ജി. ശ്രീകാന്ത്, എം.ആർ. പ്രസാദ്, അശോക് പമ്പ, രാധാകൃഷ്ണ പൈ, പള്ളിയോട ക്യാപ്റ്റൻ കൃഷ്ണ പ്രശാന്ത്, ബിപിൻ തുടങ്ങിയവർ നീരണിയലിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.