റാന്നി: വിദ്യാലയങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ മുൻകരുതലിന്റെ ഭാഗമായി റാന്നി ജനമൈത്രി പൊലീസ് നേതൃത്വത്തിൽ പഞ്ചായത്ത് ഹാളിൽ യോഗം സംഘടിപ്പിച്ചു.
എല്ലാ സ്കൂളിലും പി.ടി.എ കമ്മിറ്റി അംഗങ്ങൾ, ഓട്ടോ ഡ്രൈവർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സമീപ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലെ ബന്ധപ്പെട്ടവർ, സന്നദ്ധ സംഘടന പ്രവർത്തകർ, സ്കൂൾ ഭാരവാഹികൾ, ടീച്ചർമാർ, പ്രദേശത്തെ ജനമൈത്രി സമിതി അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി ജനമൈത്രി സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ് ആരംഭിക്കാനും മാസത്തിലൊരിക്കൽ കമ്മിറ്റി കൂടാനും തീരുമാനിച്ചു.
യോഗത്തിൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ, ടീച്ചർമാർ, പി.ടി.എ ഭാരവാഹികൾ, സ്കൂൾ വാഹന ഡ്രൈവർമാർ, ജനമൈത്രി സമിതി അംഗങ്ങൾ ഉൾപ്പെടെ 34 സ്കൂളിനെ പ്രതിനിധാനം ചെയ്ത് നൂറോളംപേർ പങ്കെടുത്തു. എസ്.എച്ച്.ഒ വിനോദ് പി.എസ് അധ്യക്ഷത വഹിച്ചു.
റാന്നി പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് കുഴിക്കാല ഉദ്ഘാടനം ചെയ്തു. ഡിവൈ.എസ്.പി ആർ. ബിനു മുഖ്യപ്രഭാഷണം നടത്തി. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനിത അനിൽകുമാർ സന്ദേശം നൽകി. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജോസി പി. ചാക്കോ, സി.പി.ഒ മധുസൂദനൻ, ജയപ്രകാശ് എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.