പഴവങ്ങാടി ഗവൺമെൻ്റ് യു.പി.സ്കൂളിൻ്റെ പ്രാധാന വഴി പൊളിച്ചുമാറ്റിയ നിലയിൽ

റോഡുപണിയുടെ മറവിൽ കൈയ്യേറ്റം; സ്കൂൾമുത്തശ്ശിക്ക് വഴിയടഞ്ഞു

റാന്നി: പുനലൂർ - മൂവാറ്റുപുഴ റോഡ് നിർമാണത്തി​െൻറ മറവിൽ വിദ്യാലയത്തി​െൻറ വഴി കയ്യേറി. ഒന്നര പതിറ്റാണ്ടിലേറെ പഴക്കമുള്ളതും റാന്നിയിലെ ആദ്യകാല വിദ്യാലയവുമായ പഴവങ്ങാടിക്കര സർക്കാർ യു.പി സ്കൂളി​െൻറ വഴിയാണ് സമീപത്തെ സ്വകാര്യ സ്ഥാപനം കയ്യേറിയത്. സ്കൂളിലേക്കുള്ള എട്ട് അടി വീതിയിലുള്ള പടിക്കെട്ടാണ് ഇക്കഴിഞ്ഞ ശനിയാഴ്ച ജെ.സി.ബി ഉപയോഗിച്ച് പൂർണ്ണമായി ഇളക്കി മാറ്റിയത്.

പത്ത് ചതുരശ്ര അടി സ്ഥലം നഷ്ടപ്പെടുകയും വഴി നഷ്ടപ്പെടുകയും ചെയ്തു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പ്രധാനാധ്യാപകനും അധ്യാപകസംഘടനാ ഭേരവാഹികളും പഴവങ്ങാടി പഞ്ചായത്ത് പ്രസിഡൻറ്​ അനിത അനിൽ കുമാർ, വാർഡ് മെമ്പർ ബിനിറ്റ് മാത്യു എന്നിവരും റോഡ് നിർമാണ കമ്പനി അധികൃതരുമെത്തി ചർച്ച നടത്തി.

പടികൾ പൂർവ്വ സ്ഥ്തിയിൽ കെട്ടിനൽകാൻ സമ്മതിച്ചെങ്കിലും ഒരാഴ്ച പിന്നിട്ടിട്ടും നടപയുണ്ടായിട്ടില്ല. സ്കൂൾ അധികൃതർ ജില്ലാ കലക്ടർ, പോലീസ്, വിദ്യാഭ്യാസ വകുപ്പ്, പഞ്ചായത്ത് എന്നിവിടങ്ങളിൽ പരാതിയും നൽകിയിട്ടുണ്ട്. അടിയന്തര നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാരും. 

Tags:    
News Summary - road construction Encroachment RANNI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.